
ബയ്ജിംഗ്: ഹോങ്കോങ്ങിനുമേൽ പിടിമുറുക്കാനുള്ള പുതിയ സുരക്ഷാ നിയമം ചൈന പാസാക്കി. ചൈനക്കെതിരായ പരസ്യപ്രതിഷേധം കുറ്റകരമാക്കുന്നതാണ് സുരക്ഷാനിയമം. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ മാസങ്ങളായി നടക്കുന്ന ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് നിയമമുണ്ടാക്കിയത്.
സ്വയം ഭരണാധികാരമുള്ള ഹോങ്കോങിനുമേൽ ചൈന പടിപടിയായി പിടിമുറുക്കുകയാണ്. അതിനിടെ ചൈനയുടെ ഹോങ്കോങ് നയത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്ക രംഗത്തെത്തി. ഹോങ്കോങ്ങിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും അമേരിക്ക അവസാനിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഹോങ്കോങിന് ആയുധങ്ങൾ നൽകിയാൽ അത് ചൈനീസ് സൈന്യം ദുരുപയോഗം ചെയ്യുമെന്നും പോംപിയോ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam