ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Published : May 17, 2020, 01:33 PM IST
ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Synopsis

പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാല്‍, അംബാസഡറുടെ മരണം ചൈനീസ് എംബസി സ്ഥിരീകരിച്ചിട്ടില്ല.  

ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. അംബാസഡര്‍ ദു വെയ് ആണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാല്‍, അംബാസഡറുടെ മരണം ചൈനീസ് എംബസി സ്ഥിരീകരിച്ചിട്ടില്ല. 58 കാരനായ അംബാസഡര്‍ ഫെബ്രുവരിയിലാണ് ചാര്‍ജ് ഏറ്റെടുത്തത്. നേരത്തെ ഉക്രെയിനിലെ അംബാസഡറായിരുന്നു ദു വെയ്.  ഇദ്ദേഹത്തിന്റെ കുടുംബം ചൈനയിലാണ്.
 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം