കൊറോണ ഭീതി; ചൈനയിൽ വളർത്തുമൃ​ഗങ്ങളെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊല്ലുന്നതായി റിപ്പോർട്ട്

Web Desk   | others
Published : Feb 03, 2020, 04:23 PM ISTUpdated : Feb 03, 2020, 04:54 PM IST
കൊറോണ ഭീതി; ചൈനയിൽ വളർത്തുമൃ​ഗങ്ങളെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊല്ലുന്നതായി റിപ്പോർട്ട്

Synopsis

വളർത്തുമൃ​ഗങ്ങളിൽ നിന്ന് കൊറോണ വൈറസ് ബാധ ഉണ്ടാകുമെന്ന വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് ഓമനമൃ​ഗങ്ങളെയെല്ലാം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുകയാണ് ഒരു കൂട്ടം ചൈനക്കാർ. 


ചൈന: ലോകത്തെമ്പാടുമുളള ആളുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ ബാധയെക്കുറിച്ച് യാഥാർത്ഥ്യ വിരുദ്ധമായ വാർത്തകളും പ്രചരിക്കുന്നുണ്ട്. വളർത്തുമൃ​ഗങ്ങളിൽ നിന്ന് കൊറോണ വൈറസ് ബാധ ഉണ്ടാകുമെന്ന വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് ഓമനമൃ​ഗങ്ങളെയെല്ലാം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുകയാണ് ഒരു കൂട്ടം ചൈനക്കാർ. ചൈനയിലെ തെരുവുകളിൽ ചത്തുകിടക്കുന്ന നായകളുടെയും പൂച്ചകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.  

ഇത്തരത്തിലുള്ള നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. മൃ​ഗങ്ങൾ ചത്തുകിടക്കുന്ന ചിത്രങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പ്രവർത്തിക്കെതിരം രം​ഗത്ത് വന്നിട്ടുള്ളത്. കൊറോണ വൈറസ് വളർത്തുമൃ​ഗങ്ങളിലൂടെ പകരുമെന്ന് ഓദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്. ദയവുചെയ്ത് ഓമനമൃ​ഗങ്ങളെ കൊല്ലാതിരിക്കൂ. വളരെ ക്രൂരമായ പ്രവർത്തിയാണിത്. ചിത്രത്തിനെക്കുറിച്ച് ട്വിറ്ററിൽ  ഒരാൾ കുറിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങൾക്കും കരയുന്ന സ്മൈലിയാണ് എല്ലാവരും നൽകിയിരിക്കുന്നത്. 

ഈ സംഭവത്തിൽ മൃ​ഗസ്നേഹികളും സംഘടനകളും ഇടപെടണമെന്നാണ് ചിലരുടെ അഭിപ്രായം. മൃ​ഗസംരക്ഷണത്തെ കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതുണ്ട്. സ്വയം രക്ഷിക്കാൻ വേണ്ടി മൃ​ഗങ്ങളെ കൊന്നുതള്ളുന്നത് ന്യായീകരിക്കാൻ സാധിക്കില്ല. സ്വാർത്ഥതയാണിത്. മറ്റൊരു വ്യക്തി ട്വീറ്റ് ചെയ്യുന്നു. അതേസമയം കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരണമടഞ്ഞവരുടെ എണ്ണം 361 ആണെന്ന് ചൈനീസ് ആരോ​ഗ്യ വകുപ്പ് വെളിപ്പെടുത്തുന്നു. രോ​ഗം ബാധിച്ചവരുടെ എണ്ണം 17205 ആണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'