
ജെറുസലം: ഇസ്രയേലിൽ നിന്ന് ഈജിപ്തിലേക്കുള്ള ഗ്യാസ് ലൈൻ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. സിനായ് പ്രദേശത്തുള്ള ഗ്യാസ് ലൈന്റെ ഭാഗങ്ങളാണ് ആറ് തീവ്രവാദികള്‍ കത്തിച്ചത്. അൽജസീറ അറബിക് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഈജിപ്തിലേക്കുള്ള നാചുറൽ ഗ്യാസിന്റെ നീക്കം പൂർണമായും തടസപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സംഭവമെന്ന് ഇസ്രയേൽ ആരോപിച്ചു.
തീരദേശ പട്ടണമായ ബിര്‍ ഇല് അബ്ദിന് കിഴക്കുമാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുകയാണെന്നും, എല്ലാ അധികൃതരുമായി വിവരങ്ങള്‍ സംയോജിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഇസ്രയേല്‍ മന്ത്രാലയം വ്യക്തിമാക്കി.
അതേസമയം, പൈപ്പ് ലൈൻ കത്തിച്ചത് ഗ്യാസ് നീക്കത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും ഗ്യാസ് നീക്കം ഇപ്പോഴും സുഗമമായി തുടരുന്നുണ്ടെന്നും ഇസ്രയേൽ ഊർജമന്ത്രി യുവാൽ സ്റ്റെയിനിറ്റ്സ് പറഞ്ഞു. ഇസ്രയേല്‍ മന്ത്രിയുടെ വാക്കുകള്‍ സ്ഥിരീകരിച്ച് പൈപ്പ് ലൈന്റെ കോപ്പറേറ്റ് പങ്കാളി രംഗത്ത് എത്തി. ഇസ്രയേലിന്റെ ലെവിയാത്തന്‍ ഗ്യാസ് ഫീല്‍ഡില്‍ നിന്നാണ് പൈപ്പ് ലൈന്‍ ആരംഭിക്കുന്നത്. ഇസ്രയേല്‍ കമ്പനി ഡെല്‍റിക്ക് ഡ്രില്ലിംഗും, അമേരിക്കന്‍ കമ്പനി നോബിള്‍ എനര്‍ജിയും ചേര്‍ന്നാണ് ഈ ഗ്യാസ് ഫീല്‍ഡ് നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam