
ലണ്ടന്‍: മുപ്പത് അടി മുകളില്‍ നിന്ന് സാഹസിക പ്രകടനം നടത്തുന്നതിനിടെ സര്‍ക്കസ് കലാകാരി താഴേക്ക് വീണു. അലറി വിളിച്ച കാണികള്‍ക്കിടയിലേക്കാണ് 35 കാരിയായ ജാക്കി ആംസ്ട്രോങ് വീണത്. ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നടക്കുന്ന വിന്‍റര്‍ വണ്ടര്‍ലാന്‍റ് എന്ന ഷോക്കിടെ ഞായറാഴ്ചയായിരുന്നു അപകടം.
സാഹസിക പ്രകടനം നടക്കുന്നതിനിടെ ജാക്കിയുടെ കാല്‍ വഴുതി വീഴുകയായിരുന്നു. കാല്‍ വഴുതിയ ജാക്കി കാണികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. ജാക്കി പിന്നെ നിലത്തുനിന്ന് എഴുന്നേറ്റില്ലെന്ന് കാണികളിലൊരാള്‍ പറഞ്ഞു. ജാക്കിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
''അത് വളരെ ഭീതിപ്പെടുത്തുന്നതായിരുന്നു. ആദ്യം ഞാന്‍ കരുതിയത് അവരുടെ പ്രകടനത്തിന്‍റെ ഭാഗമായിരിക്കും അതെന്നാണ്. പക്ഷേ അവര്‍ എഴുന്നേല്‍ക്കാതായതോടെ എന്തോ അപകടമുണ്ടെന്ന് വ്യക്തമായി'' - 'ദ സണ്‍' ന് നല്‍കിയ അഭിമുഖത്തില്‍ ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.
ആംസ്ട്രോങിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവരുടെ ആരോഗ്യനിലയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പത്തുവര്‍ഷത്തെ അനുഭവ പരിചയമുള്ള സര്‍ക്കസുകാരിയാണ് ആംസ്ട്രോങ് എന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു.