
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പുകൾക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ ഫെബ്രുവരി 28 മുതൽ വിമാനത്താവളം അടച്ച നിലയിലാണ് തുടരുന്നത്.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ഔദ്യോഗിക അനുമതിയും നൽകിയിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ വ്യാജ വാർത്തകളിൽ വിശ്വസിക്കാതെ, ഔദ്യോഗിക ചാനലുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. എല്ലാ പുതിയ വിവരങ്ങളും അധികൃതർ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam