ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

Published : Jun 30, 2026, 11:37 AM IST
Drone hit JetBlue flight - AI Image

Synopsis

ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാർക്ക് പരിക്കേൽക്കാതിരിക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിൽ ഡ്രോൺ ഇടിച്ചു. ലാസ് വെഗാസിൽ നിന്നും ന്യൂയോർക്കിലേക്ക് വന്ന ജെറ്റ് ബ്ലൂ എയർലൈൻസിന്റെ ഫ്ലൈറ്റ് 948 എന്ന എയർബസ് എ321 വിമാനത്തിലാണ് ഡ്രോൺ ഇടിച്ചത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7:15 ഓടെയായിരുന്നു സംഭവം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ആകാശത്ത് ഏകദേശം 3,000 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിന്റെ കോക്ക്പിറ്റിന് തൊട്ടുമുകളിലായി ഡ്രോൺ വന്നിടിച്ചതെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു.

വിമാനം റൺവേ ലക്ഷ്യമാക്കി താഴ്ന്നുപറക്കുന്നതിനിടെയാണ് കോക്ക്പിറ്റിന് മുകളിൽ ഡ്രോൺ വന്നിടിച്ചതായി പൈലറ്റ് സന്ദേശം നൽകിയത്. അപകടം നടന്ന് മിനിറ്റുകൾക്കകം വിമാനം ജെ.എഫ്.കെ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ലാൻഡിംഗിന് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ വിമാനത്തിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങി. വിമാനത്താവളങ്ങൾക്ക് സമീപം അനധികൃതമായി ഡ്രോൺ പറത്തുന്നത് അതീവ അപകടകരവും നിയമവിരുദ്ധവുമാണെന്ന് എഫ്.എ.എ മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്ക് കനത്ത പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ന്യൂയോർക്കിലെ തന്നെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുണൈറ്റഡ് എയർലൈൻസ് വിമാനവും ഡ്രോണുമായി കൂട്ടിയിടിച്ചിരുന്നു. അന്നും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വിമാനത്താവളങ്ങൾക്ക് സമീപമുള്ള അനധികൃത ഡ്രോൺ പറത്തലുകൾ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വെള്ളത്തിൽ കൈവച്ചാൽ ആ കൈ വെട്ടും'; ഇന്ത്യക്കെതിരെ പ്രകോപന പരാമർശവുമായി പാക് മന്ത്രി
സൗദിയിൽ ബാച്ചിലർമാർക്കായി പ്രത്യേകം താമസകേന്ദ്രങ്ങൾ വരുന്നൂ, രാജ്യത്താകെ 10 മാസത്തിനിടെ 1,360 ലൈസൻസുകൾ അനുവദിച്ചു