
കൊളംബിയ: പരിശോധനയില്‍ പിടിച്ചെടുത്ത 1.5 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച പൊലീസ് പുലിവാല് പിടിച്ചു. കൊളംബിയയിലെ മെഡലിനിലാണ് സംഭവം. കഞ്ചാവ് കത്തി പൂക പടര്‍ന്നതോടെ പൊലീസിന് ഒരു നഗരത്തിലെ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവന്നു. കൊളംബിയന്‍ പൊലീസ് അടുത്തിടെ ലഹരിമരുന്ന് വില്‍പനക്കാര്‍ കടത്താന്‍ ശ്രമിച്ച 1.5 ടണ്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ കഞ്ചാവാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പൊലീസ് കൂട്ടിയിട്ട് കത്തിച്ചത്.
എന്നാല്‍ കഞ്ചാവ് കത്തിക്കുന്നതിന് മുന്‍പ് കാലാവസ്ഥാ പരിശോധന നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രതീക്ഷിക്കാതെ കാറ്റ് വന്നതോടെ കഞ്ചാവ് പുക പ്രദേശത്താകെ പടര്‍ന്നു. പുക മൂടുന്നത് കണ്ട് തീ പടരുകയാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ കഞ്ചാവിന്‍റെ ഗന്ധം രൂക്ഷമായതോടെയാണ് കാര്യം പിടികിട്ടിയത്. കത്തിക്കുന്നതിനിടെ കാറ്റ് വീശുകയും സമീപ പ്രദേശത്ത് പുക മൂടി മേഘങ്ങള്‍ പോലെ രൂപപ്പെടുകയുമായിരുന്നു. കഞ്ചാവിന്‍റെ ഗന്ധം പിന്നാലെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുറ്റുപാടുമുള്ള നിരവധി പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.
Read More : മ്യൂസിയത്തിൽ ഒളിച്ചു താമസിച്ച് കുടുംബം, അകത്ത് തോക്കുകളും കഞ്ചാവും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam