നേപ്പാളിൽ വർഗീയ കലാപം, മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധി ജില്ലകളിലേക്ക് സംഘർഷം വ്യാപിച്ചു; സമാധാനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

Published : Jul 31, 2026, 09:45 AM IST
Nepal Communal Clash

Synopsis

ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ മതപരമായ ചടങ്ങിനെ ചൊല്ലിയുണ്ടായ തർക്കം വർഗ്ഗീയ സംഘർഷത്തിൽ കലാശിച്ചു. മൂന്ന് പേർ കൊല്ലപ്പെട്ടതോടെ സുൻസരി, സിറാഹ തുടങ്ങിയ ജില്ലകളിൽ ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്യുകയും അന്വേഷണം ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

കാഠ്‌മണ്ഡു: ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം വിവിധ ജില്ലകളിൽ കർഫ്യൂ ദീർഘിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സമാധാനവും സാമൂഹിക ഐക്യവും പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള സുൻസരി ജില്ലയിലെ ദേവ്ഗഞ്ച് പ്രദേശത്ത് മതപരമായ ചടങ്ങിനിടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെയും മതപരമായ കൊടികൾ സ്ഥാപിക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുൻസരിയിലെ അക്രമങ്ങൾക്ക് പിന്നാലെ അയൽ ജില്ലയായ സിറാഹയിലെ ഗോൽബസാർ മാർക്കറ്റിലേക്കും സംഘർഷം പടർന്നു. ഇവിടെ ആൺകുട്ടിയും കൊല്ലപ്പെട്ടു. സുൻസരി, സിറാഹ, ധനുഷ, ബീർഗഞ്ച് തുടങ്ങി മധേഷ് എന്നിവിടങ്ങളിൽ അനിശ്ചിതകാല കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അഞ്ചിലധികം ആളുകൾ കൂട്ടംകൂടുന്നതും പ്രകടനങ്ങൾ നടത്തുന്നതും തടഞ്ഞിട്ടുണ്ട്.

വിഷയത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഉറപ്പുനൽകി. അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ആഭ്യന്തര മന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കും. സ്ഥിതിഗതികൾ ശാന്തമാക്കാൻ കാഠ്മണ്ഡുവിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർക്കാനും തീരുമാനമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടലിൽ കണ്ടെത്തിയത് 9 മൃതദേഹങ്ങൾ; സെവൂത്തയിൽ കനത്ത സുരക്ഷാ വിന്യാസവുമായി സ്പെയിൻ; വൻ പ്രതിസന്ധിയെന്ന് വിലയിരുത്തൽ
എച്ച്-1ബിക്ക് ശേഷം ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?