സ്വപ്നമല്ല ഈ ഓഫര്‍! ഒരു കുട്ടിയെ ജനിപ്പിച്ചാൽ 63 ലക്ഷം, രണ്ടായാൽ ഇരട്ടി; മൂന്നിന് ഒന്നേ മുക്കാൽ കോടിയോളം

By Web TeamFirst Published Feb 11, 2024, 8:57 PM IST
Highlights

ഓഫറുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരെണ്ണം ആദ്യമായാണ്.

ഓഫറുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരെണ്ണം ആദ്യമായാണ്. കമ്പനികൾ ഷോപ്പിങ് നടത്തുന്നവര്‍ക്ക് നൽകുന്നതും ഷോപ്പിങ് ലോട്ടറികളിൽ സമ്മാനം ലഭിക്കുന്നതും ഒക്കെയാണ് സാധാരണ നമ്മൾ കണ്ട് വരാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, കുഞ്ഞിനെ ജനിപ്പിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ദക്ഷിണകൊറിയൻ കൺസ്ട്രക്ഷൻ കമ്പനിയായ ബോയൂങ് ഗ്രൂപ്പ്. 

ദക്ഷിണ കൊറിയയുടെ കുറഞ്ഞ ജനനനിരക്ക് എന്ന പ്രശ്നം പരിഹരിക്കാൻ സഹായമെന്നോണമാണ് കമ്പനിയുടെ തീര്‍ത്തും വ്യത്യസ്തമായ ഓഫര്‍. ജീവനക്കാർക്ക് ഓരോ കുഞ്ഞ് ജനിക്കുമ്പോഴും അവർക്ക് നേരിട്ട് പണം നൽകാനുള്ള പദ്ധതിയാണ് ബൂയങ് ഗ്രൂപ്പ് ചെയർമാൻ ലീ ജൂംഗ് ക്യൂൻ പങ്കുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കുറഞ്ഞുവരുന്ന ജനസംഖ്യാ പ്രശ്നം പരിഹരിക്കാനായി, ജീവനക്കാര്‍ക്ക് ജനിക്കുന്ന ഓരോ കുഞ്ഞിനും കമ്പനി $75,000 അതായത് 72 ലക്ഷം രൂപയോളം.  ജീവനക്കാരുടെ ഓരോ കുട്ടിക്കും 62 ലക്ഷം രൂപയോളം മൂല്യം വരുന്ന കൊറിയൻ കറന്‍സിയായ കൊറിയന്‍ വോണ്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന് പുറമെ മൂന്ന് കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഒന്നുകില്‍ 300 ദശലക്ഷം കൊറിയന്‍ വോണ്‍  അതായത് 1,86,68,970 രൂപ പണമായോ  നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  പുരുഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ദക്ഷിണകൊറിയയിലാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ളത്, 2022-ൽ ഇത് 0.78 ആയിരുന്നെങ്കിൽ 2025-ൽ 0.65-ലേക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ബൂയങ് ഗ്രൂപ്പ് സഹായ മാതൃകയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സ്ഥാപനം അതിന്റെ ജീവനക്കാർക്ക് പിന്തുണയായി ഉദാരമായ തുക വാഗ്ദാനം ചെയ്യുന്നതിലൂടെ,  അവർക്ക് മാതാപിതാക്കളാകാൻ കഴിയും. ഈ നീക്കം, ജനനങ്ങളുടെ എണ്ണം കുറയുന്നത് തടയും. രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ജൂംഗ് ക്യൂൻ പറഞ്ഞതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

വിനോദ സഞ്ചാരം കുതിക്കുന്നു, 2023ലെത്തിയത് 2.7 കോടി ടൂറിസ്റ്റുകൾ; ഇവിടം സഞ്ചാരികളുടെ പ്രിയ സ്ഥലമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!