Asianet News MalayalamAsianet News Malayalam

വിനോദ സഞ്ചാരം കുതിക്കുന്നു, 2023ലെത്തിയത് 2.7 കോടി ടൂറിസ്റ്റുകൾ; ഇവിടം സഞ്ചാരികളുടെ പ്രിയ സ്ഥലമാകുന്നു

2023ൽ രാജ്യത്തിനകത്ത് നിന്ന് 7.7 കോടിയും വിദേശത്ത് നിന്ന് 2.7 കോടിയും ടൂറിസ്റ്റുകളെത്തുകയും അവർ 1000 കോടി റിയാൽ അവർ ചെലവഴിക്കുകയും ചെയ്തു.

2.7 crore tourists visited saudi in 2023
Author
First Published Feb 10, 2024, 5:31 PM IST

റിയാദ്: കഴിഞ്ഞ വർഷം 10 കോടി വിനോദസഞ്ചാരികൾ എന്ന ലക്ഷ്യം രാജ്യത്തെ ടൂറിസം മേഖല കൈവരിച്ചതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. പൊതുനിക്ഷേപ നിധിയുടെയും സ്വകാര്യമേഖല  ഫോറത്തിെൻറയും രണ്ടാം പതിപ്പിൽ ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സ്വകാര്യമേഖലയുടെ പ്രാധാന്യം’എന്ന ശീർഷകത്തിൽ നടന്ന മന്ത്രിതല സെഷനിലാണ് ടൂറിസം മന്ത്രി ഇക്കാര്യം പറഞ്ഞത്. 

2023ൽ രാജ്യത്തിനകത്ത് നിന്ന് 7.7 കോടിയും വിദേശത്ത് നിന്ന് 2.7 കോടിയും ടൂറിസ്റ്റുകളെത്തുകയും അവർ 1000 കോടി റിയാൽ അവർ ചെലവഴിക്കുകയും ചെയ്തു. കിരീടാവകാശി പ്രഖ്യാപിച്ച പുതിയ സംരംഭം 2030 ൽ 15 കോടി വിനോദസഞ്ചാരികൾ എത്തിച്ചേരുക എന്നതാണ്. ടൂറിസം പരിശീലന പരിപാടികൾക്ക് ധനസഹായം നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വിശദീകരിച്ചു.
ടൂറിസം മേഖലയിൽ പ്രതിവർഷം ഒരു ലക്ഷത്തിലധികം യുവാക്കൾക്കും യുവതികൾക്കും പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. 

ഇവരിൽ 15,000 പേർ വിനോദസഞ്ചാര മേഖലയിലേക്ക് പ്രവേശിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഇതിനകം പരിശീലനം നേടിയെന്നും മന്ത്രി പറഞ്ഞു. 35 ശതകോടി റിയാൽ വരെ വിലമതിക്കുന്ന 50 ലധികം പദ്ധതികൾക്ക് ധനസഹായം നൽകാൻ ടൂറിസം വികസന ഫണ്ട് സ്ഥാപിച്ചു. ഇത് ടൂറിസം മേഖലയിലെ നിക്ഷേപത്തെ ലോകത്തിലെ ഏറ്റവും ആകർഷകവും എളുപ്പവുമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Read Also -  വൻ ഓഫര്‍, ടിക്കറ്റ് നിരക്കിനെ കുറിച്ച് ടെൻഷൻ വേണ്ട; ചുരുങ്ങിയ ചെലവിൽ അമേരിക്ക വരെ പോകാം! പാഴാക്കല്ലേ ഈ അവസരം

റിയാദിൽ സ്മാർട്ട് പാർക്കിങ് നടപടികൾ പുരോഗമിക്കുന്നു; ആദ്യഘട്ടത്തിൽ നഗരത്തിൽ 12 ഇടങ്ങളിൽ

റിയാദ്: ആദ്യഘട്ടത്തിൽ റിയാദ് നഗരത്തിൽ 12 ഇടങ്ങളിൽ സ്മാർട്ട് പാർക്കിങ്ങ് ഏരിയകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ഇതിലെല്ലാം കൂടി 1,64,000 വാഹനങ്ങൾ പാക്ക് ചെയ്യാൻ കഴിയുന്ന സൗകര്യക്കുന്നതിനുള്ള കരാർ നടപടികളാണ് പൂർത്തീകരിച്ചതെന്ന് അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ ‘സൊല്യൂഷൻസ്’ അറിയിച്ചു. സ്മാർട്ട് പബ്ലിക് പാർക്കിങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പരിപാലിക്കുന്നതിനും ഓപറേറ്റ് ചെയ്യുന്നതിനുമുള്ള ജോലികൾ റെമാറ്റ് എന്ന കമ്പനിയാണ് നിർവഹിക്കുന്നത്. ഇതിനുള്ള കരാർ റിയാദ് ഡെവലപ്‌മെൻറ് കമ്പനിയുമായി ഒപ്പിട്ടു.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റൽ ആപ്പുകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുക. ആ ജോലികളും കരാറിലുൾപ്പെടുന്നു. സ്മാർട്ട് പബ്ലിക് പാർക്കിങ് പദ്ധതി നടപ്പാക്കുന്നതിലൂടെ റിയാദ് നഗരത്തിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ‘സൊല്യൂഷൻസ്’ വിശദീകരിച്ചു. പൊതുനിരത്തുകളിലെ അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കുക, ഗതാഗതം സുഗമമാക്കുക, തിരക്ക് കുറയ്ക്കുക, നഗരഭംഗി മെച്ചപ്പെടുത്തുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ആ നേട്ടങ്ങളിൽ പ്രധാനപ്പെട്ടത്. 

ആധുനിക സാങ്കേതികവിദ്യ, സ്മാർട്ട് സെൻസറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ച് സ്മാർട്ട് പബ്ലിക് പാർക്കിങ് ലോട്ടുകൾ കൈകാര്യം ചെയ്യുന്നതിനും സ്മാർട്ട് പബ്ലിക് പാർക്കിങ് സേവനങ്ങളുടെ ലഭ്യതയിലൂടെ റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും പൊതുവായ അനുഭവം വികസിപ്പിക്കുന്നതിനും പുതിയ പാർക്കിങ് സംവിധാനം സഹായിക്കുമെന്നും ‘സൊല്യൂഷൻസ്’ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios