മെക്‌സിക്കോയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍; കൊറോണ ബിയര്‍ നിര്‍മ്മാണം നിര്‍ത്തിവച്ചു

By Web TeamFirst Published Apr 3, 2020, 5:14 PM IST
Highlights

പ്രമുഖ മെക്‌സിക്കാന്‍ ബ്രാന്റായ കൊറോണ ബിയറിന് അമേരിക്കയില്‍ പ്രിയം കുറയുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു...
 

മെക്‌സിക്കോ സിറ്റി: കൊവിഡ് ബാധയെത്തുടര്‍ന്ന് മെക്‌സിക്കോയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍മ്മാണം കൊറോണ ബിയറിന്റെ നിര്‍ത്തിവയ്ക്കുകയാണെന്ന് അധികൃതര്‍. 

പ്രമുഖ മെക്‌സിക്കാന്‍ ബ്രാന്റായ കൊറോണ ബിയറിന് അമേരിക്കയില്‍ പ്രിയം കുറയുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാരണത്താല്‍ വില്‍പ്പന കുറഞ്ഞിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. 

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ അവശ്യമല്ലാത്ത വസ്തുക്കളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് തീരുമാനം. 

''ഞങ്ങളുടെ പ്ലാന്റിലുള്ള നിര്‍മ്മാണം കുറയ്ക്കുകയാണ്'' - കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കാര്‍ഷിക വ്യവസായങ്ങള്‍ മാത്രം തുടരാനും മറ്റുള്ളവ നിര്‍ത്തിവയ്ക്കാനുമാണ് മെക്‌സിക്കന്‍ സര്‍്ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Read Also: കൊറോണ വൈറസ് ബാധയില്‍ തളരാതെ 'കൊറോണ ബിയര്‍'; വില്‍പ്പനയില്‍ ഇടിവില്ലെന്ന് ബിയര്‍ നിര്‍മ്മാതാക്കള്‍

 

click me!