കൊവിഡ് വാക്സിന്‍ പരീക്ഷണം വ്യാഴാഴ്ച മുതല്‍ യുകെയിലും; വികസിപ്പിച്ചത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി

Published : Apr 21, 2020, 11:44 PM IST
കൊവിഡ് വാക്സിന്‍ പരീക്ഷണം വ്യാഴാഴ്ച മുതല്‍ യുകെയിലും; വികസിപ്പിച്ചത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി

Synopsis

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊറോണവൈറസ് വാക്സിന്‍ വ്യാഴാഴ്ചമുതല്‍ രോഗികളില് പരീക്ഷിച്ചു തുടങ്ങുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി ഹാന്‍ഡ്കോക്ക്.

ലണ്ടന്‍: ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊറോണവൈറസ് വാക്സിന്‍ വ്യാഴാഴ്ചമുതല്‍ രോഗികളില് പരീക്ഷിച്ചു തുടങ്ങുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി ഹാന്‍ഡ്കോക്ക്.  പരീക്ഷണ വിജയം കണ്ടാല്‍ ദശലക്ഷക്കണക്കിന് ഡോസുകള്‍ സെപ്തംബറോടെ തയ്യാറാക്കാന്‍ കഴിയുമെന്ന് ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി പ്രതിനിധി പറഞ്ഞു.

ക്ലിനിക്കല്‍  പരീക്ഷണങ്ങള്‍ക്കായി എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് 20 ദശലക്ഷം പൗണ്ടാണ് ഗവേഷണത്തിനായി അനുവദിച്ചിരിക്കുന്നത്. ലണ്ടനിലെ ഇംപീരയല്‍ കോളേജിന്  22.5 ദശലക്ഷം പൗണ്ടും അനുവദിച്ചിട്ടുണ്ട്.

ഇത്തരം വാക്സിനുകള്‍ കണ്ടെത്താന്‍ 18 മാസമെങ്കിലും എടുക്കാറുണ്ട്. എന്നാല്‍ ഓക്സ്ഫോര്‍ഡിലെ ഗവേഷകര്‍ വേഗത വര്‍ധിപ്പിച്ചതാണ്. സെപ്തംബറോടെ വാക്സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാമ് പ്രതീക്ഷിക്കുന്നതെന്നും ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണെന്നും ഓക്സ്ഫോര്‍ഡ് അധികൃതര്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്