കൊറോണ വൈറസ്: തത്സമയ വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ്‌ ഒരുക്കി അമേരിക്കൻ ​ഗവേഷകർ

By Web TeamFirst Published Jan 31, 2020, 11:24 PM IST
Highlights

വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ലോകത്ത് 9,776 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 213 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 

വാഷിങ്ടൺ: കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ ഇനി ഈ വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും. അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. എത്ര പേരില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്രപേര്‍ വൈറസ് ബാധമൂലം മരിച്ചുവെന്നും എത്ര പേരുടെ രോഗം ഭേദമായി എന്നും വെബ്‌സൈറ്റിലൂടെ അറിയാനാകും. കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളെ അടയാളപ്പെടുത്തിയ മാപ്പ് സഹിതമാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. (വൈബ്സൈറ്റ്- https://gisanddata.maps.arcgis.com/apps/opsdashboard/index.html#/bda7594740fd40299423467b48e9ecf6)

വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ലോകത്ത് 9,776 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 213 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 187 പേർക്ക് രോഗം ഭേദമായിട്ടുമുണ്ടെന്നും വെബ്സൈറ്റ് സൂചിപ്പിക്കുന്നു. ചൈനയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. ഇവിടെ മാത്രം 9,568 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പേരും വൈറസ് ബാധിതരുടെ എണ്ണവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. തായ്‍ലാൻഡ്, ഹോങ്കോം​ഗ്, സിംഗപ്പൂർ, തായ്‍വാൻ, മലേഷ്യ, മകാവു, സൗത്ത് കൊറിയ, യുഎസ്, ഫ്രാൻസ്, ജർമ്മനി, യുഎഇ, കാനഡ, ഇറ്റലി, വിയറ്റ്നാം, കംബോഡിയ, നേപ്പാൾ, ഫിലിപ്പീൻസ്, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 
 

click me!