
ടൊറന്റോ: ദേശീയോദ്യാനത്തില്‍ ട്രെക്കിംഗിന് പോയ ദമ്പതികള്‍ക്ക് കരടിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കാനഡയിലെ ആല്‍ബെര്‍ട്ടാ ബന്‍ഫ് ദേശീയോദ്യാനത്തിലാണ് സംഭവം. ദമ്പതികളേയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നായയേയും കരടി ആക്രമിച്ച് കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ജിപിഎസ് സംവിധാനത്തില്‍ കരടിയുടെ ആക്രമണത്തിന്റെ സന്ദേശം ലഭിച്ചത്. ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റെഡ് ഡീര്‍ താഴ്വരയില്‍ നിന്നായിരുന്നു അലേര്‍ട്ട് ലഭിച്ചത്.
സന്ദേശം ലഭിച്ച മേഖലയിലെ വിശദമായ പരിശോധനയിലാണ് ദമ്പതികളേയും ഇവരുടെ നായയേയും കണ്ടെത്തിയത്. കാനഡ സ്വദേശികളായ ദമ്പതികളാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ദമ്പതികളുടെ സുഹൃത്തും ബിയര്‍ സേഫ്റ്റി ആന്‍ഡ് മോര്‍ എന്ന സംഘടനയുടെ സ്ഥാപകനുമായ കിം ടിച്ച്നെര്‍ വിശദമാക്കുന്നത്. കരടി ആക്രമണങ്ങളേക്കുറിച്ച് പഠിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളേക്കുറിച്ച് പരിശീലനം നല്‍കുകയും ചെയ്യുന്ന സംഘടനയാണ് കിമ്മിന്റേത്. ആളുകള്‍ കൂടുതലായി പുറത്തേക്ക് വരാന് തുടങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം ആക്രമണം നേരിടുന്നത് അപൂര്‍വ്വമായാണ് എന്നാണ് കിം ടിച്ച്നെര്‍ വിശദമാക്കുന്നത്. ചെല്ലുന്ന മേഖലയേക്കുറിച്ചോ അവിടെയുള്ള വന്യമൃഗങ്ങളേക്കുറിച്ചോ അറിയാതെയും അടിസ്ഥാന ധാരണയില്ലാതെ രാത്രികാലങ്ങളില്‍ ഇത്തരം മേഖലകളിലെത്തുന്നതും അപകടകരമായ ഏറ്റുമുട്ടലിലേക്ക് വഴി തെളിയ്ക്കുന്നുവെന്നാണ് കിം വിശദമാക്കുന്നത്.
ലോകത്തിന്റെ പല ഭാഗത്ത് നടക്കുന്ന ആക്രമണങ്ങളില്‍ വെറും 14 ശതമാനം എണ്ണത്തില്‍ മാത്രമാണ് അപകടകരമാകുന്നതെന്നാണ് സംഘടന മുന്നോട്ട് വയ്ക്കുന്ന കണക്കുകള്‍ വിശദമാക്കുന്നത്. തണുപ്പ് കാലത്തെ നീണ്ട കാലത്തേക്കുള്ള നിദ്രയ്ക്ക് മുന്നോടിയായി ഇര തേടാനുള്ള കരടികളുടെ ശ്രമങ്ങളും ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് കിം വിശദമാക്കുന്നത്. ബന്‍ഫ് ദേശീയ ഉദ്യാനത്തില്‍ 60 കരടികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവിടേക്ക് നാല് മില്യണിലധികം ആളുകളാണ് ഓരോ വര്‍ഷവും എത്തുന്നത്. രണ്ട് വിഭാഗങ്ങളിലുള്ള കരടികളാണ് ഈ മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ആക്രമണം നടന്ന ഉടന്‍ ഈ മേഖലയിലേക്ക് എത്താന്‍ ദേശീയോധ്യാനത്തിന്റെ ജീവനക്കാര്‍ക്ക് സാധിച്ചിരുന്നില്ല. അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് അക്രമണം നടന്ന ഭാഗത്തേക്ക് ജീവനക്കാര്‍ക്ക് എത്താനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam