എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും. ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീല ഗോപിയാണ് അങ്കമാലിക്ക് അടുത്തുവെച്ച് ബസിൽ കുഴഞ്ഞു വീണത്

കൊച്ചി: എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും. ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീല ഗോപിയാണ് അങ്കമാലിക്ക് അടുത്തുവെച്ച് ബസിൽ കുഴഞ്ഞു വീണത്. ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ബസിൽ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

ലിറ്റിൽ ഫ്ലവര്‍ ആശുപത്രിയിൽ കെഎസ്ആര്‍ടിസി ബസ് എത്തിയത് കണ്ട് ആശുപത്രിയിലുണ്ടായിരുന്നവരും ആദ്യം പകച്ചു. ബസ് നിര്‍ത്തിയശേഷം ഉടനെ തന്നെ വീൽ ചെയറിലേക്ക് മാറ്റിയശേഷം ഷീല ഗോപിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഷീലയെ ഡിസ്ചാർജ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും നടത്തിയ ഇടപെടലാണ് നിര്‍ണായകമായത്.

'ബ്രഹ്മണിയ ഗോവിന്ദൻകുട്ടി' ഇടഞ്ഞു, സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തിട്ടും കലയടങ്ങിയില്ല, ഒടുവിൽ തളച്ചു

YouTube video player