
ബ്രസീലിയ: അട്ടിമറി ഗൂഢാലോചനകേസിൽ ബ്രസീൽ മുൻ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരനെന്ന് ബ്രസീൽ സുപ്രീംകോടതി. 2022ൽ ലുല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. തെരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് അട്ടിമറി ശ്രമം നടത്തിയത്. ലുല ഡ സിൽവയുടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങൾ ബോൾസാനാരോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ കുറ്റങ്ങൾ തെളിഞ്ഞാൽ 40 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
എന്നാൽ, സുപ്രീംകോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബോൾസാനാരോയുടെ വാദം. അതേസമയം, അദ്ദേഹത്തിന്റെ അടുത്ത അനുയായിയും യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് ആശ്ചര്യപ്പെടുത്തുന്ന വിധിയാണിതെന്ന് പറഞ്ഞു. ബ്രസീല്‍ സുപ്രീം കോടതി വ്യാഴാഴ്ചയാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam