
ലാ പാസ്, ബൊളീവിയ: ബൊളീവിയയിലെ ഇടക്കാല പ്രസിഡന്‍റ് ജെനിൻ അനസ്, വെനസ്വേലയിലെ കോൺസ്റ്റിറ്റൂഷണൽ അസംബ്ലി പ്രസിഡന്‍റ് ദിയോസ്ഡാഡോ കബെല്ലോ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് ബൊളീവിയൻ പ്രസിഡന്‍റിന് രോഗം സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാല്പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാവാം രോഗം പടർന്നതെന്നാണ് സൂചന.
വെനസ്വേലയിൽ പ്രസിഡന്‍റ് നിക്കോളാസ് മദുറോ കഴിഞ്ഞാൽ രണ്ടാമനാണ് സോഷ്യലിസ്റ്റ് നേതാവ് ദിയോസ്ഡാഡോ കബെല്ലോ. ചൊവ്വാഴ്ച ബ്രസീൽ പ്രസിഡന്‍റിനും രോഗം സ്ഥിരീകരിച്ചിരുന്നു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഇരുപത്തിനാല് ലക്ഷത്തിലേക്ക് എത്തുകയാണ്. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം പേർ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്. അമേരിക്കയിൽ ഇന്നലെ അറുപതിനായിരം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫ്ലോറിഡയിലും കാലിഫോർണിയയിലും ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തി. ഇതിനിടെ കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന 13 രാജ്യങ്ങളിൽ നിന്നുള്ള പരൗന്മാരുടെ പ്രവേശനം ഇറ്റലി വിലക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam