കൊവിഡിൽ വിറങ്ങലിച്ച് ലോകം: മരണം 32000 കടന്നു; അമേരിക്കയിലും സ്പെയിനിലും ഭീതി വര്‍ധിക്കുന്നു

By Web TeamFirst Published Mar 29, 2020, 4:51 PM IST
Highlights

സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രോഗികളുടെ എണ്ണം 78,797 ആയി. 

സ്പെയിൻ: ലോകത്ത് കൊവിഡ്‌ 19 ബാധിതരുടെ എണ്ണം ഏഴര ലക്ഷത്തോട് അടുക്കുകയാണ്. 6,83,504 പേർക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 33,139 ആളുകള്‍ ഇതിനകം കൊവിഡ്‌ ബാധിച്ച് മരിച്ചുകഴിഞ്ഞു. സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രോഗികളുടെ എണ്ണം 78,797 ആയി. 

അമേരിക്കയിലെ ഇല്ലിനോയിസിൽ കൊറോണ വൈറസ് ബാധിച്ച് നവജാത ശിശു മരിച്ചു. അതേസമയം, കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2,229 ആയി. ഇന്നലെ മാത്രം 1900 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 123,781 പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

Also Read: കൊറോണ ബാധിച്ച് നവജാത ശിശു മരിച്ചു

ഇറാനിലും കൊവിഡ് മരണം തുടരുകയാണ്. 2640 പേരാണ് ഇറാനിൽ രോ​ഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 123 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വൻ നാശം വിതച്ച ഇറ്റലിയിൽ കൊവിഡ് മരണം 10,023 ആയി. 92,472 പേർക്കാണ് ഇറ്റലിയിൽ രോ​ഗബാധ സ്ഥിരീകരിച്ചത്. അതിനിടെ, കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. 

Also Read: സ്പാനിഷ് രാജകുമാരി കൊവിഡ് ബാധിച്ച് മരിച്ചു

click me!