Latest Videos

മരണക്കണക്കില്‍ ഇറ്റലിയെ മറികടന്ന് യുഎസ്; ബ്രിട്ടനില്‍ പതിനായിരത്തോടടുക്കുന്നു

By Web TeamFirst Published Apr 12, 2020, 9:44 AM IST
Highlights

ന്യൂയോര്‍ക്ക് നഗരമാണ് രോഗത്തിന്റെ പ്രധാന ഹോട്‌സ്‌പോട്ട്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു. 

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക.യുഎസില്‍ ഇതുവരെ 20,577 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ 19, 468 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരും അമേരിക്കയില്‍ തന്നെ. 5.32 ലക്ഷം ആളുകള്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. 11,471 പേരുടെ നില അതിഗുരുതരമായി തുടരുകയാണ്.  

ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്ന് അമേരിക്കയില്‍ എത്തി.

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും മരിച്ചത്. ഒരു ദിവസത്തില്‍ 2018 പേരാണ് അമേരിക്കയില്‍ മരിച്ചത്. ന്യൂയോര്‍ക്ക് നഗരമാണ് രോഗത്തിന്റെ പ്രധാന ഹോട്‌സ്‌പോട്ട്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു. ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തോടടുക്കുകയാണ്. ഇതുവരെ 9875 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലും മരണസംഖ്യ ഉയരുകയാണ്. ലോകത്താകമാനം 17 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഒരുലക്ഷത്തിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കൊവിഡ് രോഗബാധിതര്‍ 17 ലക്ഷം കടന്നു; അമേരിക്കയില്‍ സ്ഥിതി ഗുരുതരം, 24 മണിക്കൂറിനിടെ 1,808 മരണം 

രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്. ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയന വര്‍ഷം മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചു. അതിനിടെ പ്രസിഡന്റ് ട്രംപിന്റെ ആവശ്യ പ്രകാരം ഹ്രൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തി.
 

click me!