ഇന്ത്യയുടെ കൊവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ലെന്ന് ഓസ്ട്രേലിയ

By Web TeamFirst Published Apr 27, 2021, 6:31 PM IST
Highlights

ഇന്ത്യയില്‍ നിന്നെത്തി ഹോട്ടല്‍ ക്വാറന്‍റെനില്‍ കഴിയുന്നവരില്‍ കൊവിഡ് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. ബോര്‍ഡിംഗിന് മുന്‍പ് നടത്തുന്ന കൊവിഡ് പരിശോധനയുടെ ആധികാരികതയെ ആണ് മാര്‍ക്ക് മക് ഗോവാന്‍ ചോദ്യം ചെയ്യുന്നത്

മെല്‍ബണ്‍: ഇന്ത്യയുടെ കൊവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ലെന്ന് പശ്ചിമ ഓസ്ട്രേലിയ. പശ്ചിമ ഓസ്ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക് ഗോവാനാണ് ചൊവ്വാഴ്ച ഇന്ത്യയിലെ കൊവിഡ് പരിശോധനകള്‍ ശരിയല്ലെന്നും വിശ്വാസയോഗ്യമല്ലെന്നും ആരോപിച്ചത്. ഇന്ത്യയില്‍ നിന്നെത്തി ഹോട്ടല്‍ ക്വാറന്‍റെനില്‍ കഴിയുന്നവരില്‍ കൊവിഡ് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ നാലുപേരാണ് കൊവിഡ് പോസിറ്റീവായത്.  ഇന്ത്യയില്‍ പരിശോധന നടത്തിയ ശേഷമാണ് ഇവരെത്തിയത്.

എന്നാല്‍ ഈ പരിശോധനയെ വിശ്വസിക്കുന്നത് ഓസ്ട്രേലിയയില്‍ പ്രശ്നമുണ്ടാക്കുന്നതായും മാര്‍ക്ക് മക് ഗോവാന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നെത്തുന്ന നിരവധിപ്പേരിലാണ് വൈറസ് കണ്ടെത്തുന്നത്. രോഗം അതിതീവ്രമായാണ് ഇന്ത്യയില്‍ വ്യാപിക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്നവരില്‍ കൊവിഡ് കണ്ടെത്തിയതിന് ഇന്ത്യയിലെ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് മാര്‍ക്ക് മക് ഗോവാന്‍ നടത്തിയിട്ടുള്ളത്. ബോര്‍ഡിംഗിന് മുന്‍പ് നടത്തുന്ന കൊവിഡ് പരിശോധനയുടെ ആധികാരികതയെ ആണ് മാര്‍ക്ക് മക് ഗോവാന്‍ ചോദ്യം ചെയ്യുന്നത്.

തീരെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് പോകാവൂവെന്നും മാര്‍ക്ക് മക് ഗോവാന്‍ പറഞ്ഞു. ആയിരക്കണക്കിന് കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ഇന്ത്യയില്‍ മരണസംഖ്യയും അതുപോലെ തന്നെ ഉയരുകയാണ്. ഇന്ത്യയിലെ സാഹചര്യം അതീവനാശകരമാണെന്നാണ് ഓസ്ട്രേലിയന്‍ മന്ത്രിയായ  കരേന്‍ ആന്‍ഡ്രൂസും കൂട്ടിച്ചേര്‍ത്തു. മാനുഷികമായ പരിഗണന വച്ച് ഇന്ത്യയ്ക്കായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും കരേന്‍ ആന്‍ഡ‍്രൂസ് പറഞ്ഞു. 

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!