അമേരിക്കയിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു, ആകെ മരണസംഖ്യ 12000 കവിഞ്ഞു

By Web TeamFirst Published Apr 8, 2020, 6:36 AM IST
Highlights

അമേരിക്കയിൽ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 1919 ആണ്. രാജ്യത്ത് മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്.

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡിന് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. തൊടുപുഴ, കോഴഞ്ചേരി സ്വദേശികളാണ് മരിച്ചത്. അമേരിക്കയിൽ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 1919 ആണ്. രാജ്യത്ത് മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. ഇരുപതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു. ലോകത്താകെ മരണം 82,000 കവിഞ്ഞതായി കണക്കുകൾ വ്യക്തമാകുന്നു. ഇതിനിടെ വൈറസ് ബാധക്കിടയിലും വിസ്കോൺസിൻ സംസ്ഥാനത്തിൽ പ്രസിഡന്റ് പ്രൈമറി തെരഞ്ഞെടുപ്പുകൾ നടന്നു. 

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ കുതിച്ച് ഉയരുകയാണ്. ആഗോളതലത്തില്‍ മരണസംഖ്യ 81000 കടന്നു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ഇന്ന് കൊവിഡ് അതിന്‍റെ ഭീകരത ഏറ്റവുധികം പ്രകടമാക്കിയിരിക്കുന്നത്.

click me!