ഒരൊറ്റ ദിവസം മരണം 6300 ലധികം; ഫ്രാന്‍സില്‍ 1417, അമേരിക്കയില്‍ 1371, യുകെയില്‍ 786; കൊവിഡ് മരണം 81000 കവിഞ്ഞു

Web Desk   | Asianet News
Published : Apr 07, 2020, 11:07 PM ISTUpdated : Apr 07, 2020, 11:46 PM IST
ഒരൊറ്റ ദിവസം മരണം 6300 ലധികം; ഫ്രാന്‍സില്‍ 1417, അമേരിക്കയില്‍ 1371, യുകെയില്‍ 786; കൊവിഡ് മരണം 81000 കവിഞ്ഞു

Synopsis

അമേരിക്കയിലെ മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി ഇരുന്നൂറ് പിന്നിട്ടു ഇരുപതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 81000 കടന്നു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ഇന്ന് കൊവിഡ് അതിന്‍റെ ഭീകരത ഏറ്റവുധികം പ്രകടമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സമയം 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലും അമേരിക്കയിലാണ് ഇന്ന് ഏറ്റവുമധികം മരണം സംഭവിച്ചത്. ഫ്രാന്‍സില്‍ 1417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണ സംഖ്യ പതിനായിരം കടക്കുകയും ചെയ്തു. ഇന്ന് പതിനൊന്നായിരത്തിലധികം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം 11 ലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഞെട്ടിയെന്നു പറയാം. 1373  ജീവനുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഇവിടെ നഷ്ടമായത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. ഇരുപതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിടുകയും ചെയ്തു.

യുകെയിലാകട്ടെ ഇന്ന് ഇതുവരെ 786 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ആറായിരം കടക്കുകയും ചെയ്തിട്ടുണ്ട്. നാലായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ അമ്പത്തയ്യായിരം കടക്കുകയും ചെയ്തു.

ഇറ്റലിയില്‍ 604 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 17127 ലധികം ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 550 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 13900 പിന്നിട്ടിട്ടുണ്ട്. ഇന്ന് 3800 ലധികം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്പെയിനിലാകട്ടെ ഇന്ന് അഞ്ഞൂറ്റി അമ്പതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൊത്തം മരണ സംഖ്യ ഇവിടെ പതിനാലായിരത്തോളമായിട്ടുണ്ട്. ഇന്ന് മാത്രം നാലായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി നാല്‍പ്പതിനായിരം പിന്നിടുകയും ചെയ്തു.

ബെല്‍ജിയമാണ് കൊവിഡ് ഭീതിയില്‍ വലിയ കെടുതികള്‍ ഏറ്റുവാങ്ങുന്ന മറ്റൊരു രാജ്യം. ഇവിടെ ഇന്ന് മാത്രം 400 ലേറെപേര്‍ക്ക് ജീവന്‍ നഷ്ടമായി. മൊത്തം മരണസംഖ്യ 2000 കടക്കുകയും ചെയ്തു. 22000 ലധികം പേര്‍ക്ക് രാജ്യത്ത് രോഗബാധയേറ്റിട്ടുണ്ട്.

നെതര്‍ലാന്‍ഡ്സിലും ഇന്ന് 200 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെയും മരണസംഖ്യ 2000 പിന്നിട്ടു. ഇറാന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ന് നൂറിലേറെ മരണങ്ങള്‍ സംഭവിച്ചപ്പോള്‍ ജര്‍മനിയില്‍ നൂറിനടുത്താണ് ഇന്നത്തെ മരണസംഖ്യ. ലോകത്താകമാനമായി 4800 ലേറെ ജീവനുകളാണ് കൊവിഡ് ഇന്ന് അപഹരിച്ചത്.

കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു