ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 50 രോഗികൾ വെന്തുമരിച്ചു

By Web TeamFirst Published Jul 13, 2021, 7:56 AM IST
Highlights

ഇറാഖിലെ നാസിറിയ പട്ടണത്തിൽ കോവിഡ്  ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്

ബാഗ്ദാദ്: ഇറാഖിലെ നാസിറിയ പട്ടണത്തിൽ കോവിഡ്  ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പതിനാറു പേരെ പരിക്കുകളോടെ രക്ഷിക്കാനായി.  ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്ന് പടർന്ന തീ വൈകാതെ കെട്ടിടം മുഴുവൻ പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ വർഷം ഇത്തരത്തിൽ ഇറാഖിൽ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.

ഏപ്രിലിൽ ബാഗ്ദാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 82 പേരാണ് മരിച്ചത്.  110 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയായിരുന്നു അന്നത്തെ അപകടത്തിന് കാരണം. ബാ​ഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലായിരുന്നു അപകടം.

click me!