ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; സിപിഐഎം പ്രതികരണം

Published : Oct 08, 2023, 01:45 AM ISTUpdated : Oct 08, 2023, 01:52 AM IST
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; സിപിഐഎം പ്രതികരണം

Synopsis

ഇസ്രയേലിന്റെ കടന്നാക്രമണങ്ങളില്‍ പലസ്തീനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 കുട്ടികള്‍ ഉള്‍പ്പെടെ 248 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും യെച്ചൂരി.

ദില്ലി: ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര കരാര്‍ പാലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം. തീവ്ര വലതുനേതാവായ ബെന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ കടന്നാക്രമണങ്ങളില്‍ പലസ്തീനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 കുട്ടികള്‍ ഉള്‍പ്പെടെ 248 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.

'ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും അപലപിക്കുന്നു. അക്രമണങ്ങളെ യുഎന്‍ തടയിടണം. പലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ യുഎന്‍ ഉറപ്പാക്കണം.' പലസ്തീന്‍ ഭൂമികളിലെ എല്ലാ ഇസ്രയേലി അനധികൃത കുടിയേറ്റങ്ങളും അധിനിവേശവും പിന്‍വലിക്കുകയും വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. 

ഇസ്രായേല്‍ നടത്തുന്ന ഫാസിസ്റ്റ് അക്രമങ്ങളോട് സഹികെട്ട പ്രതികരണമാണ് ഹമാസ് ആരംഭിച്ച യുദ്ധമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. വന്‍ സൈനികശക്തിയായ ഇസ്രായേല്‍ ഈ യുദ്ധത്തില്‍ അമേരിക്കന്‍ പിന്തുണയോടെ ജയിച്ചേക്കാം. ഗസ പ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടാക്കാനും അവര്‍ക്ക് ശേഷിയുണ്ടെന്ന് എംഎ ബേബി പറഞ്ഞു. 

ഇന്ത്യക്കാര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകള്‍

ദില്ലി: ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641.

അതേസമയം, യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തി. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡന്‍ പറഞ്ഞു.  

'അക്രമങ്ങളോട് സഹികെട്ട പ്രതികരണമാണ് ഹമാസ് ആരംഭിച്ച യുദ്ധം'; ഇസ്രയേൽ തന്നെ ജയിച്ചേക്കുമെന്ന് എംഎ ബേബി 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ അടുത്ത ഷോക്ക്! വെട്ടിലായത് പാകിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടെ, 75 രാജ്യങ്ങളിലെ ഇമിഗ്രന്റ് വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവച്ചു
ഇറാൻ പ്രക്ഷോഭം: ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൻ യുദ്ധം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങളുടെ ശ്രമം