യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും

Published : Jul 02, 2026, 07:09 AM IST
 passport

Synopsis

യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന പുതിയ കമ്പനി ചുമതല ഏറ്റെടുക്കുന്നത് വൈകുന്നതിനാൽ പ്രവാസികൾ പ്രതിസന്ധിയിൽ. 

യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട് , വിസ സേവനങ്ങളിലെ പ്രതിസന്ധി കനത്തേക്കും. പുതിയ കമ്പനി ചുമതല ഏറ്റെടുക്കുന്നത് നീണ്ടതോടെ തുടർന്നുള്ള ദിവസങ്ങളിലും എംബസിയും കോൺസുലേറ്റും നൽകുന്ന സേവനങ്ങൾ മാത്രമായിരിക്കും ആശ്രയം. ഈ മാസം ഒന്നിനായിരുന്നു പാസ്പോർട്ട്, വിസ , അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി പുതിയ കമ്പനി ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. രാജ്യത്താകെ 16 കേന്ദ്രങ്ങളിലായി ലഭിക്കുന്ന സേവനങ്ങൾക്ക് തുടർന്നും എംബസിയിലും കോൺസുലേറ്റിലും നേരിട്ട് എത്തണം.

പാസ്പോർട്ട്, വിസ , അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ യുഎഇയിലേത് ബിഎൽഎസ് എന്ന കമ്പനി മാറി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കേണ്ട സമയം ഈ മാസം 1ന് കഴിഞ്ഞു. പക്ഷെ ചുമതല ഏറ്റെടുക്കൽ മാത്രം നടക്കുന്നില്ല. ഭരണപരമായ കാരണങ്ങളാണ് എന്ന് വിശദീകരണം. നിയമ തർക്കങ്ങൾ വൈകലിന് കാരണമാകുന്നുവെന്നാണ് വിവരം. ഇതോടെ അടിയന്തരമായി നൽകിയിരുന്ന ഈ സേവനങ്ങൾ തുടർന്നും എംബസിയും കോൺസുലേറ്റും ചേർന്ന് നേരിട്ട് നൽകും. 16 കേന്ദ്രങ്ങളിലായി ഒരുക്കിയ സൗകര്യം തുറക്കാതെ എംബസിയും കോൺസുലേറ്റും മാത്രമാക്കുമ്പോൾ ഇത് പ്രതിസന്ധി സൃഷിട്ക്കും എന്നുറപ്പ്. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ ആവശ്യങ്ങളുള്ളവർ ഒന്നുകിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും അല്ലെങ്കിൽ ദുബായിലെ കോൺസുലേറ്റിലും നേരിട്ട് എത്തണം. സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ.

പണമായാണ് പേമെന്റ് സ്വീകരിക്കുക. കൃത്യം പണമായി കയ്യിൽ കരുതുക.

Toll-free number: 800 46342

WhatsApp: +971 54 309 0571

Email: pbsk.dubai@mea.gov.in എന്നിവയിൽ വിവരങ്ങൾക്ക് ബന്ധപ്പെടാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ, 'അന്താരാഷ്ട്ര സേവനം വേണം'
ഇരട്ടഭൂകമ്പം കഴിഞ്ഞ് ആറാം ദിവസം ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, 'കാൻഡിലാസോ' പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ