
കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്. മരണസംഖ്യ 50 കടന്നു. 25 പേരെ കാണാതായി. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ ലങ്കയിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സ്കൂളുകൾ അടയ്ക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കൊളംബോയിൽ വിമാനം ഇറക്കാനാകുന്നില്ലെങ്കിൽ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടുമെന്നാണ് സർക്കാർ നര്‍ദേശം. ദേശീയോദ്യാനങ്ങൾ അടച്ചു, നിരവധി റോഡുകൾ തകർന്നു. ഇന്ന് രാവിലെ 6 മുതൽ ട്രെയിൻ സർവീസുകൾ എല്ലാം നിർത്തിവച്ചു.
‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് -ആന്ധ്രാ -പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത. തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈയിലെ ജലസംഭരണികളിൽ നിന്ന് മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. റെഡ് ഹിൽസ്, പൂണ്ടി, ചെമ്പരമ്പാക്കം എന്നീ ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘനയടി വെള്ളം തുറന്നുവിടുകയാണ്. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാഹചര്യം വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam