
ലണ്ടൻ: ഗാംബിയയിൽ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീൽ ബേയിൽ മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. ടിയുഐ എയർവേയ്‌സിന്റെ ജെറ്റിൽ കറുത്ത നിറമുള്ള പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നാണ് ഗാംബിയൻ അധികൃതർ പറയുന്നത്. ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നത്.
"2022 ഡിസംബർ 5-ന് ബഞ്ചുളിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള ടിയുഐ ഫ്ലൈറ്റിൽ മരിച്ച ഒരാളെ കണ്ടെത്തി. യുകെയിലെ സസെക്‌സ് മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ഗാംബിയ സർക്കാരിന് ഇന്ന് ലഭിച്ച ഈ വിവരം അഗാധമായ ഞെട്ടലും സങ്കടവും ഉണ്ടാക്കി" പ്രസ്താവനയിൽ പറയുന്നു. വിമാനത്തിന്റെ വീൽ ബേയ്‌ക്കുള്ളിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. അയാളുടെ പേര്, വയസ്സ്, പൗരത്വം തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ ഉണ്ടായിരുന്നില്ല. അതിനാൽ, അദ്ദേഹം ആരാണെന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ലെന്നും പ്രസ്താവനയിൽ പറയുന്നു. മരിച്ചത് ഗാംബിയന്‍ പൗരനാണോ അതോ ഗാംബിയ വഴി മറ്റൊരിടത്തേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്ന വ്യക്തിയാണോ എന്നും വ്യക്തമല്ല.
Read Also: അമേരിക്കയിൽ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്ക്കോ സാധ്യത, ബോംബ് ചുഴലി മുന്നറിയിപ്പ്, ഇതുവരെ 19 മരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam