ഇരുവിഭാഗം തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; 20 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്, ശ്രീലങ്കന്‍ ജയിലില്‍ കലാപം

Published : Jul 06, 2026, 06:34 PM IST
Sri Lanka prison riots

Synopsis

പരിക്കേറ്റ തടവുകാരെ ജയില്‍ ബസുകളില്‍ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു. ജയിലിന് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച ആരംഭിച്ച അക്രമസംഭവങ്ങള്‍ തിങ്കളാഴ്ചയും തുടര്‍ന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്കുള്ള നെഗോമ്പോ ജയിലിലാണ് സംഭവം. പരിക്കേറ്റ തടവുകാരെ ജയില്‍ ബസുകളില്‍ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു. ജയിലിന് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ 16 തടവുകാരും നാല് ജയില്‍ ഗാര്‍ഡുമാരും ഉള്‍പ്പെടുന്നുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ 23 മൃതദേഹങ്ങള്‍ ലഭിച്ചതായും നൂറിലധികം പേര്‍ ചികിത്സയിലാണെന്നും നെഗോമ്പോ ആശുപത്രി ഡയറക്ടര്‍ പുഷ്പ ഗംലത് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ജയിലില്‍ സംഘര്‍ഷമുണ്ടായതായും മരണങ്ങള്‍ സംഭവിച്ചതായും പോലീസ് വക്താവ് ചന്ദന ഹേരത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

തടവുകാര്‍ക്കിടയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. നിലവില്‍ ജയിലിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപിനെ ഞങ്ങൾ കൊല്ലും, തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം'; ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയിൽ വധഭീഷണിയുമായി ബാനർ
ഓസ്ട്രേലിയന്‍ തീരത്ത് വെള്ളി നിറത്തിലുള്ള ആറ് ലോഹ ഗോളങ്ങള്‍ വീണു; ഉറവിടം കണ്ടെത്തി ബഹിരാകാശ ഏജന്‍സി