അരലക്ഷത്തിനടുത്ത് മരണം, കൊവിഡില്‍ വിറങ്ങലിച്ച് അമേരിക്ക; 24 മണിക്കൂറില്‍ ലോകത്ത് 4000 ത്തിലേറെ മരണം

Web Desk   | Asianet News
Published : Apr 22, 2020, 11:40 PM ISTUpdated : Apr 29, 2020, 10:57 PM IST
അരലക്ഷത്തിനടുത്ത് മരണം, കൊവിഡില്‍ വിറങ്ങലിച്ച് അമേരിക്ക; 24 മണിക്കൂറില്‍ ലോകത്ത് 4000 ത്തിലേറെ മരണം

Synopsis

യുകെയിലും കൊവിഡ് ഭീതി തുടരുകയാണ് ഇന്ന് ഇതുവരെ 763 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മൊത്തം മരണസംഖ്യ പതിനെണ്ണായിരം കടക്കുകയും ചെയ്തു തുര്‍ക്കി, കാനഡ, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നിവിടങ്ങളിലും ഇന്ന് മാത്രം നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 181569 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4110 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്താറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടിയെന്ന് പറയാം. ആയിരത്തോളം ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 12 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 831 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാല്‍പ്പത്താറായിരം പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം എട്ടേകാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലും കൊവിഡ് ഭീതി തുടരുകയാണ്. ഇന്ന് ഇതുവരെ 763 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനെണ്ണായിരം കടക്കുകയും ചെയ്തു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 133495 ആയിട്ടുണ്ട്.

അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 437 മരണങ്ങളാണ് 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 25085 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലും കനത്ത ആശങ്കയാണ് കൊവിഡ് വിതയ്ക്കുന്നത്. സ്പെയിനില്‍ 435 മരണങ്ങളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 21717 ആയിട്ടുണ്ട്.

ഫ്രാന്‍സിലെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. മൊത്തം മരണസംഖ്യ 20796 ആയിട്ടുണ്ട്. ബെല്‍ജിയത്തിലാകട്ടെ 264 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ ആറായിരത്തി മുന്നൂറോളമായിട്ടുണ്ട്. തുര്‍ക്കി, കാനഡ, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നിവിടങ്ങളിലും ഇന്ന് മാത്രം നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം


കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി
'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ