11:13 PM (IST) Apr 07

ആഗോളതലത്തില്‍ മരണം 81000 കടന്നു

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 81000 കടന്നു. 14 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് മരിച്ചത്. കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

11:10 PM (IST) Apr 07

വ്യാഴാഴ്ച രാത്രി മുതല്‍ ബഹ്റൈനില്‍ മാസ്ക് നിര്‍ബന്ധമാക്കി

ബഹ്റൈനില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗമുളളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ മുന്‍ അഭിപ്രായം പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറിയിട്ടുണ്ടെന്ന് ടാസ്‌ക് ഫോഴ്സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ. ഡോ മനാഫ് അല്‍ഖഹ്താനി പറഞ്ഞു

10:44 PM (IST) Apr 07

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം

പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം. മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കുട്ടിയുടെ അച്ഛന്‍ പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്യുകയും പിന്നാലെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു.

10:27 PM (IST) Apr 07

കോഴിക്കോട് ചികിത്സയിലുള്ളത് ഏഴു പേര്‍ , നിരീക്ഷണത്തിൽ 21,934 പേര്‍

കൊവിഡ് 19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയ ജില്ലക്കാരുടെ എണ്ണം അഞ്ചായി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നത്. ജില്ലയില്‍ ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ട്

10:02 PM (IST) Apr 07

ആഗോളതലത്തില്‍ മരണ സംഖ്യ 79000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 79000 കടന്നു. പതിമൂന്ന് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

09:58 PM (IST) Apr 07

വിദേശികളുടെ ഇടയിലെ കൊവിഡ് വ്യാപനം: ആശങ്കയെന്ന് ഒമാന്‍ ആരോഗ്യമന്ത്രി

ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കൈരാജ്യത്ത് വിദേശികളുടെയിടയില്‍ കൊവിഡ് വൈറസ് പടരുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സെയ്ദി പറഞ്ഞു. ഇതിനകം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 371 ലെത്തി കഴിഞ്ഞു.ഇതില്‍ 219 പേര് ഒമാന്‍ സ്വദേശികളും 152 വിദേശികളുമാണുള്ളത്.വശം വച്ച് വ്യാപാരി; കണ്ടുകെട്ടാന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

09:25 PM (IST) Apr 07

മോള്‍ഡോവയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സഹായിക്കണം: ഉമ്മന്‍ ചാണ്ടി

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ഉന്നതപഠനത്തിന് പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണിന് ശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവർക്ക് അദ്ദേഹം കത്ത് നൽകി.

09:21 PM (IST) Apr 07

കൊവിഡില്‍ ഉലഞ്ഞ് മഹാരാഷ്ട്ര; ഇന്ന് മാത്രം മരിച്ചത് 12 പേര്‍

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉള്ള മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം മരിച്ചത് 12 പേര്‍. ഇവിടെ ഇതുവരെ 64 പേരാണ് മരിച്ചത്. 

09:13 PM (IST) Apr 07

കൊവിഡ്: മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം; പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊവിഡ് ബാധിതനായ മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം. എഴുപത്തി ഒന്ന് വയസുള്ള ഇയാളെ മിംസിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദ്രോഗിയായ ഇയാളുടെ ഇരു വൃക്കകളും തകരാറിലായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. കടുത്ത ന്യുമോണിയ അടക്കം ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ്. ഇയാള്‍ക്ക് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തമല്ല.

09:02 PM (IST) Apr 07

ലോകത്ത് മരണ സംഖ്യ 78000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 78000 കടന്നു. പതിമൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

08:59 PM (IST) Apr 07

സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു; 190 പുതിയ രോഗികള്‍

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒന്നുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍. പുതുതായി 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2795 ആയി. 

08:26 PM (IST) Apr 07

ഉംറ കഴിഞ്ഞെത്തിയ കീഴാറ്റൂര്‍ സ്വദേശിക്ക് കൊവിഡില്ല; സ്ഥിരീകരണമായി

മലപ്പുറം ജില്ലയില്‍ ഉംറ കഴിഞ്ഞെത്തിയ കീഴാറ്റൂര്‍ സ്വദേശിക്ക് കൊവിഡില്ലെന്ന് പരിശോധനാ ഫലം. നേരത്തെ വൈറസ് ബാധിതനായ ശേഷം ഇയാള്‍ രോഗമുക്തനായതാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. ഇത് കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ തുടരും. ഇയാളുടെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

08:26 PM (IST) Apr 07

ലോക്ക് ഡൗണ്‍ തീരുന്ന 14-ന് ശേഷം എന്ത്? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം എന്തെന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാനം പരിശോധിക്കേണ്ടതല്ലെന്നും കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയതാണെന്നും പിണറായി വ്യക്തമാക്കി. കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചുകൊടുക്കും. 21 ദിവസത്തെ ലോക്ക്ഡൗണാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അത് ഏപ്രില്‍ 14 വരെയാണ് അതിന് ശേഷം കേന്ദ്രം ലോക്ക് ഡൗണ്‍ നീട്ടുകയോ അല്ലാതിരിക്കുകയോ എന്താണ് ചെയ്യുന്നത് എന്ന തീരുമാനം അറിയിച്ചതിന് ശേഷം എന്തെങ്കിലും കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.

08:04 PM (IST) Apr 07

മുംബൈയിൽ അഞ്ചുമരണം കൂടി, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ ആയിരം കടന്നു

മഹാരാഷ്‍ട്രയില്‍ കൊവിഡ് ബാധിരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ് ഇവിടെ. ഇതോടെ ആയിരം കടക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 45 ആയി. ഇവിടെ ഏറ്റവും ഒടുവിലായി അഞ്ചുപേര്‍ കൂടി മരിച്ചു. പുതിയതായി 116 ആളുകള്‍ക്കാണ് മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 


07:30 PM (IST) Apr 07

കൊവിഡില്‍ രാജ്യത്ത് മരണം 124 ആയി ; 24 മണിക്കൂറിനിടെ 13 മരണം, 508 പുതിയ കേസുകള്‍

കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് മരിച്ചത്. 50 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 4789 പേര്‍ക്ക് രോഗംബാധിച്ചു. 

07:21 PM (IST) Apr 07

മോഹൻലാൽ അടക്കമുള്ളവർ സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അമ്പത് ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ നിയമസഭാ അഗംങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭാവന നൽകിയവർ..

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ)- രണ്ട് കോടി

തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി

കല്യാൺ സിൽക്സ്- ഒരു കോടി

കിംസ് ആശുപത്രി - ഒരു കോടി

തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67,15000 രൂപ

കടയ്ക്കൽ സര്‍വ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം

മോഹൻലാൽ- 50 ലക്ഷം

'മോഹന്‍ലാലടക്കമുള്ളവര്‍ സഹായ ധനവുമായെത്തി'; കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി

06:45 PM (IST) Apr 07

മുല്ലപ്പള്ളി കഥ അറിയാതെ ആട്ടം കാണുന്നുവെന്ന് മുഖ്യമന്ത്രി

മുല്ലപ്പള്ളി കഥ അറിയാതെ ആട്ടം കാണുന്നുവെന്ന് മുഖ്യമന്ത്രി. പ്രവാസി ചർച്ച സംബന്ധിച്ച മുല്ലപ്പള്ളിയുടെ വിമർശനങ്ങൾ തെറ്റാണെന്ന് മുഖ്യമന്ത്രി. എല്ലാ വിഭാഗം പ്രവാസികളുടേയും അഭിപ്രായം തേടിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത് ശതകോടീശ്വരൻമാർ മാത്രമല്ലെന്ന് മുഖ്യമന്ത്രി. 

06:40 PM (IST) Apr 07

ലോക്ക് ഡൗൺ ഇളവിൽ കേന്ദ്ര നിലപാടാണ് അന്തിമമെന്ന് മുഖ്യന്ത്രി

ലോക്ക് ഡൌൺ ഇളവ് കേന്ദ്ര നിലപാടാണ് അന്തിമം. കേന്ദ്ര തീരുമാനം അറിഞ്ഞിട്ടാണ് സംസ്ഥാനം നിലപാട് സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കർമ്മ സമിതി റിപ്പോർട്ട്‌ കേന്ദ്രത്തിനുള്ള കേരളത്തിന്‍റെ ശുപാർശ ആണ്. 

06:38 PM (IST) Apr 07

ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട്

ദുരിതാശ്വാസ നിധിക്കായി പുതിയ അക്കൗണ്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. മാർച്ച് 27 മുതൽ ലഭിച്ച തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റും. 

06:23 PM (IST) Apr 07

എംപിമാരുടെ പ്രദേശിക വികസന ഫണ്ട് നിർത്തലാക്കരുതെന്ന് മുഖ്യമന്ത്രി

എംപിമാരുടെ പ്രദേശിക വികസന ഫണ്ട് നിർത്തലാക്കിയതിനെതിരെ മുഖ്യമന്ത്രി. ഇത് പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കും, കേന്ദ്രത്തിന്‍റെ വിഭവ സമാഹരണത്തിന് ഈ ഫണ്ട് ഉൾപ്പെടുത്തരുത്. ഇത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത തീരുമാനമാണ് പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി.