ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 201, പരിക്കേറ്റവർ 747; പ്രത്യാക്രമണത്തിൽ യാതൊന്നും സംഭവിച്ചില്ലെന്ന് അമേരിക്ക

Published : Mar 01, 2026, 12:20 AM IST
Isreal Attack On Iran

Synopsis

ഇറാനിൽ ഒറ്റ ദിവസത്തിനിടെയുണ്ടായ ആക്രമണത്തിൽ 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി അറിയിച്ചു. തങ്ങൾ സ്വയം പ്രതിരോധിക്കുകയാണെന്ന് ഇറാനും, പ്രത്യാക്രമണം ബാധിച്ചില്ലെന്ന് അമേരിക്കയും പ്രതികരിച്ചു.

ടെഹ്റാൻ: വിവിധ രാജ്യങ്ങളുമായി ഏറ്റുമുട്ടൽ തുടരുന്ന ഇറാനിൽ ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി. 747 പേർക്ക് പരിക്കേറ്റതായും ഇവർ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇറാനിലെ 24 പ്രവിശ്യകളിൽ യുഎസ്-ഇസ്രയേൽ ആക്രമണം നടന്നതായും റെഡ് ക്രസൻ്റ് വ്യക്തമാക്കുന്നു.

അതേസമയം സ്വന്തം രാജ്യത്തിൻ്റെ അവകാശവും പരമാധികാരവും പ്രതിരോധിക്കാനുള്ളതാണ് ഈ പോരാട്ടമെന്ന് ഇറാൻ ദേശീയ വക്താവ് ഇസ്‌മയിൽ ബക്ഷി അഭിമുഖത്തിൽ വ്യക്തമാക്കി. അൽ ജസീറ ചാനലിലെ തൊഹിദ് അസാദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രസ്താവന. യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണമാണ് തങ്ങൾ നേരിടുന്നത്, അന്താരാഷ്ട്ര നിയമം അനുസരിച്ച് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഞങ്ങൾക്കുണ്ട്. അതാണിപ്പോൾ ഞങ്ങളുടെ സായുധ സേനകൾ ചെയ്യുന്നത്. അവർ രാജ്യത്തിൻ്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും ഇസ്മായിൽ ബക്ഷി പറഞ്ഞു.

ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അമേരിക്ക പ്രതികരിച്ചു. യുഎസ് സെൻട്രൽ കമ്മാൻഡ് ആണ് അറിയിപ്പ് പുറത്തിറക്കിയത്. തങ്ങളുടെ പ്രവർത്തനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല, ഒരു സൈനികനും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും അമേരിക്ക പ്രതികരിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എല്ലാത്തിനും ഉത്തരവാദി അമേരിക്കയും ഇസ്രയേലും', സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ഇറാൻ;ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു, സുരക്ഷാ കൌൺസിൽ ചേരണം
ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ, ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ചു