ദില്ലി-സാന്‍ഫ്രാന്‍സിസ്കോ വിമാനത്തിന്‍റെ വാതിലില്‍ വിള്ളല്‍; സര്‍വീസ് നിര്‍ത്തി

Published : Jun 04, 2019, 10:51 AM IST
ദില്ലി-സാന്‍ഫ്രാന്‍സിസ്കോ വിമാനത്തിന്‍റെ വാതിലില്‍ വിള്ളല്‍; സര്‍വീസ് നിര്‍ത്തി

Synopsis

വിമാനത്തിന്‍റെ പരിശോധന ചുമതല പൂര്‍ണമായും എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. 

കാലിഫോര്‍ണിയ: ദില്ലിയില്‍നിന്ന് സാന്‍ഫ്രാസിസ്കോയിലേക്ക്  225 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ഇന്ത്യയുടെ വിമാനം വാതിലില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തിയതിന് ശേഷമാണ് വാതിലില്‍ വിള്ളല്‍ കണ്ടെത്തിയത്. ഗുരുതര സുരക്ഷ വീഴ്ചയാണ് കണ്ടെത്തിയത്. 

ബോയിങ് വിമാനക്കമ്പനിയുടെ 777 ലോങ് റെഞ്ച് വിമാനങ്ങളില്‍ ഉള്‍പ്പെട്ടതാണിത്. ദില്ലിയില്‍നിന്ന് 16 മണിക്കൂര്‍ തുടര്‍ച്ചയായി പറന്നാലാണ് സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തുക. വിമാനത്തിന്‍റെ പരിശോധന ചുമതല പൂര്‍ണമായും എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണി നടത്തി സര്‍വിസ് പുനരാരംഭിക്കാന്‍ ഏകദേശം രണ്ടാഴ്ച്ചയെങ്കിലുമെടുത്തേക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇന്നുണ്ടാകും, ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിക്കും : അമേരിക്ക
ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം