
കോപ്പൻഹേഗൻ: ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പൻഹേഗനിലെ നഗരമധ്യത്തിലുള്ള ഒരു ചത്വരത്തിലാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു,
എന്നാൽ കൂടുതൽ വിവരങ്ങൾ പൊലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്‍റെ ഞെട്ടലിലാണ് പ്രധാനമന്ത്രി എന്നു മാത്രമാണ് ഓഫീസ് അറിയിച്ചത്. ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ഡെന്മാർക്കിൽ വോട്ടെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്. മൂന്നാഴ്ച മുമ്പ് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിക്കോ സുഖം പ്രാപിച്ചു വരികയാണ്. അക്രമിയെ സംഭവ സ്ഥലത്തു വെച്ചുതന്നെ പിടികൂടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam