സ്കൈ വാക്കില്‍ നിന്ന് 4000 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Published : Jun 19, 2023, 10:40 AM IST
സ്കൈ വാക്കില്‍ നിന്ന് 4000 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിന് മുകളിലൂടെ 70 അടി നീളത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്‍റെ അരികിലേക്ക് ഒരാള്‍ പോകുന്നത് ഇവിടെയെത്തിയ വിനോദ സഞ്ചാരികളാണ് ശ്രദ്ധിക്കുന്നത്

അരിസോണ:  ഗ്രാന്‍ഡ് കാന്യനിലെ സ്കൈ വാക്കില്‍ നിന്ന് വീണ് 33കാരന് ദാരുണാന്ത്യം. അരിസോണയിലെ സുപ്രധാന വിനോദ സഞ്ചാര സ്ഥലമായ ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിലേക്ക് 4000 അടി ഉയരത്തില്‍ നിന്നാണ് യുവാവ് വീണത്. 33 കാരനായ പുരുഷന്‍ എന്ന് മാത്രമാണ് നിലവില്‍ പുറത്ത് വന്നിട്ടുള്ള വിവരം. സ്കൈവാക്കിന്‍റെ പുറത്തേക്ക് എത്തി വലിഞ്ഞ് നോക്കുന്നതിന് ഇടയിലാണ് യുവാവ് ഗര്‍ത്തത്തിലേക്ക് വീണതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ ആദ്യവാരത്തിലാണ് അപകടമുണ്ടായത്. മൊഹാവേ കൌണ്ടി ഷെരീഫിന്‍റെ ഓഫീസാണ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിന് മുകളിലൂടെ 70 അടി നീളത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്‍റെ അരികിലേക്ക് ഒരാള്‍ പോകുന്നത് ഇവിടെയെത്തിയ വിനോദ സഞ്ചാരികളാണ് ശ്രദ്ധിക്കുന്നത്. പിന്നാലെ തന്നെ റോപ് റെസ്ക്യൂ വിഭാഗത്തിന് സന്ദേശം ലഭിച്ചെങ്കിലും അതിനോടകം യുവാവ് ഗര്‍ത്തത്തിലേക്ക് വീണിരുന്നു. ഹെലികോപ്ടര്‍ അടക്കമുള്ളവ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷപ്പെടുത്താനായില്ല.

മൃഗശാല സന്ദര്‍ശിക്കാനെത്തിയ ആളുമായി കങ്കാരുവിന്‍റെ ഗുസ്തി, കഴുത്തിന് പിടിച്ച് തള്ളി സഞ്ചാരി; വൈറല്‍ വീഡിയോ

സംഭവത്തില്‍ പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരിസോണയിലെ വടക്കന്‍ മേഖലയിലെ ഗോത്ര വര്‍ഗക്കാരനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. ഹുലാപൈ എന്ന ഗോത്ര വര്‍ഗക്കാരാണ് ഗ്രാന്‍ഡ് കാന്യനിലെ സ്കൈ വാക്ക് നിയന്ത്രിക്കുന്നത്. 2007 മുതല്‍ 10 ദശലക്ഷം ആളുകളാണ് ഈ സ്കൈ വാക്ക് കാണാനെത്തിയതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 

'ബീച്ചിൽ വന്നോളൂ, ന​ഗ്നരായി വെയിൽ കാഞ്ഞോളൂ, പക്ഷേ ലൈം​ഗിക ബന്ധത്തിലേർപ്പെടരുത്'; വിലക്കുമായി യൂറോപ്യൻ രാജ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം