ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ നയതന്ത്ര-സൈനിക ചർച്ചകൾ തുടരുന്നു: വിദേശകാര്യ മന്ത്രാലയം

Published : Oct 23, 2026, 07:29 PM IST
India CHina

Synopsis

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദില്ലി: ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളിൽ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ കൃത്യമായ നിയന്ത്രണവും ഏകോപനവും ഉറപ്പാക്കാനും ചില പ്രത്യേക മേഖലകളിൽ ധാരണ രൂപപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് പ്രതിരോധ മന്ത്രാലയത്തെ സമീപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും സാധാരണക്കാർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോർദാനിലെ ദേവാലയത്തിൽ ശവസംസ്കാര ചടങ്ങിനിടെ വെടിവെയ്പ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് ഗുരുതര പരിക്ക്
യെമൻ തീരത്ത് ആക്രമിക്കപ്പെട്ട 14 ഇന്ത്യക്കാരെ കണ്ടെത്തി; റിയാദിലേക്കുള്ള ഇൻഡിഗോ സർവ്വീസുകൾ വീണ്ടും നീട്ടി, ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക