നിമിഷങ്ങൾക്കുള്ളിൽ റഡാറിൽ നിന്ന് അപ്രത്യക്ഷമായി, ചെറുവിമാനം കടലിൽ തകർന്നുവീണു, 6 പേർ കൊല്ലപ്പെട്ടു

Published : Nov 25, 2026, 06:49 PM IST
plane crashes in gulf of mexico

Synopsis

വിമാനവുമായുള്ള ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗം കോസ്റ്റ് ഗാർഡിനെ അറിയിച്ച് നിമിഷങ്ങൾക്കുള്ളിലാണ് അപകടമുണ്ടായത്

മിസിസിപ്പി: പതിനായിരം അടി ഉയരത്തിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കൂപ്പുകുത്തി. നിമിഷങ്ങൾക്കുള്ളിൽ റഡാറിൽ നിന്ന് കാണാതായി. ചെറുവിമാനം തകർന്ന് 6 പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ മിസിസിപ്പിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സെസ്ന 210 വിമാനം പാസ്ഗാഗുലയ്ക്കും ഹോൺ ദ്വീപിനും ഇടയിലായി തകർന്ന് വീണത്. നാല് മുതിർന്നവരും 8ഉം 10ഉം വയസ് പ്രായമായ നാല് പേരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വിമാനവുമായുള്ള ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗം കോസ്റ്റ് ഗാർഡിനെ അറിയിച്ച് നിമിഷങ്ങൾക്കുള്ളിലാണ് അപകടമുണ്ടായത്. തെരച്ചിൽ സംഘത്തിന് ഗൾഫ് ഓഫ് മെക്സിക്കോയിൽ മുങ്ങിയ വിമാനത്തിന്റെ ക്യാബിനിൽ നിന്ന് ലൈഫ് ജാക്കറ്റുകളും ലൈഫ് റാഫ്റ്റും മാത്രമാണ് കണ്ടെത്താനായത്. ന്യൂ ഓർലീൻസിൽ നിന്ന് ഫ്ലോറിഡയിലേക്ക് പുറപ്പെട്ട വിമാനമാണ് കടലിൽ തകർന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ സ്വകാര്യ വിമാനം തെക്കൻ ഫ്ലോറിഡയ്ക്ക് സമീപം തകർന്ന് 9 പേർ കൊല്ലപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റർ ടവറുകളിലൊന്നിന് നേരെ ഹൂതി ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്
പാകിസ്ഥാനിൽ ജനങ്ങൾ തെരുവിൽ, ശക്തനായ സൈനിക മേധാവിക്ക് എതിരെ അലയടിച്ച് വൻ പ്രതിഷേധം; 'സിന്ധ് വിഭജിച്ചാൽ രക്തച്ചൊരിയും'