
ശ്രീലങ്ക: ഡിറ്റ് വാ ചുഴലിക്കാറ്റിൽ നാശനഷ്ടം കനത്തോടെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറ് കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. രാജ്യത്ത് ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചു. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. അതേസമയം, രക്ഷാദൗത്യത്തിൽ ലങ്കൻ ക്രിക്കറ്റ് ടീം നായകൻ അസലങ്കയും താരങ്ങളും പങ്കുചേർന്നു. അതിനിടെ, രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ഇന്ത്യക്ക് നന്ദി പറഞ്ഞ് ലങ്കൻ സർക്കാരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും മഴ തുടങ്ങി. 54 എടിആർ (ATR) സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ ചെന്നൈയിൽ നിന്ന് മാത്രം 36 വിമാനങ്ങൾ റദ്ദാക്കി. രാമേശ്വരത്ത് നിന്നുള്ള ഒരു ട്രെയിൻ പൂർണമായി റദ്ദാക്കി. മറ്റു11 ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 14 ജില്ലകളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ എത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam