മത്സ്യബന്ധനത്തിനിടെ സ്രാവിന്റെ ആക്രണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

By Web TeamFirst Published Jul 4, 2020, 7:40 PM IST
Highlights

കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് 36കാരനായ യുവാവ് സ്രാവിന്റെ ആക്രമണത്തില്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
 

ബ്രിസ്‌ബെയ്ന്‍: സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. ഓസ്‌ട്രേലിയയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഫ്രേസര്‍ ഐലന്‍ഡിലാണ് സംഭവം. കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് 36കാരനായ യുവാവ് സ്രാവിന്റെ ആക്രമണത്തില്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സ്രാവിന്റെ കടിയേറ്റ് ഇയാള്‍ക്ക് മാരക പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

മിന്നല്‍; ബിഹാറില്‍ 18 പേര്‍ കൂടി മരിച്ചു

ഏത് വിഭാഗത്തില്‍പ്പെട്ട സ്രാവാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് അറിയിച്ചു. ഈ വര്‍ഷം നാലാമത്തെയാളാണ് ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഫ്രേസര്‍ ഐലന്‍ഡ് ദേശാടന മത്സ്യങ്ങളുടെ കേന്ദ്രമാണെന്ന് മത്സ്യവിദഗ്ധന്‍ ഡാറില്‍ മക്പ്ഹീ പറഞ്ഞു.
 

click me!