ബാഗ്ദാദിയെ കൊലപ്പെടുത്താന്‍ സഹായിച്ച നായ ചികിത്സയ്ക്ക് ശേഷം ജോലിയില്‍ തിരികെയെത്തി

By Web TeamFirst Published Oct 31, 2019, 1:21 PM IST
Highlights
  • ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്താന്‍ സഹായിച്ച നായ ചികിത്സയ്ക്ക് ശേഷം ജോലിയില്‍ തിരികെയെത്തി.
  • നായയെ അഭിനന്ദിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

വാഷിങ്ടണ്‍: സിറിയയിലെ അമേരിക്കന്‍ നടപടിക്കിടെ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്താന്‍ സഹായിച്ച നായ ചികിത്സയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചു. ബാഗ്ദാദിയെ പിടികൂടാനും കൊലപ്പെടുത്താനും നടത്തിയ ഓപ്പറേഷനില്‍ നിര്‍ണായക പങ്ക് വഹിച്ച താരം എന്ന നിലയില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നായയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. പൊട്ടിത്തെറിയില്‍ പരിക്കേറ്റ നായ ചികിത്സയിലായിരുന്നു. 

നായയുടെ ചിത്രം പങ്കുവെച്ചെങ്കിലും പേര് വെളിപ്പെടുത്താനാകില്ലെന്ന് ട്രംപ് പറഞ്ഞു. ബാഗ്ദാദിയെ പിന്തുടര്‍ന്ന് പിടികൂടി കൊലപ്പെടുത്തുന്നതില്‍ മികച്ച പങ്കുവഹിച്ച നായയാണിതെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. സുരക്ഷാ കാരണങ്ങളാല്‍ നായയുടെ പേരോ ഫോട്ടോയോ പുറത്തുവിടില്ലെന്ന് പെന്റഗൺ തിങ്കളാഴ്ച അറിയിച്ചിരുന്നെങ്കിലും ട്രംപ് നായയുടെ ചിത്രം പുറത്തുവിടുകയായിരുന്നു.

We have declassified a picture of the wonderful dog (name not declassified) that did such a GREAT JOB in capturing and killing the Leader of ISIS, Abu Bakr al-Baghdadi! pic.twitter.com/PDMx9nZWvw

— Donald J. Trump (@realDonaldTrump)
click me!