കുറ്റക്കാരൻ തന്നെ! ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ട്രംപിനെതിരെ കോടതി വിധിച്ച 'ശിക്ഷ', തടവും പിഴയുമില്ല!

Published : Jan 10, 2025, 10:21 PM ISTUpdated : Jan 10, 2025, 10:25 PM IST
കുറ്റക്കാരൻ തന്നെ! ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ട്രംപിനെതിരെ കോടതി വിധിച്ച 'ശിക്ഷ', തടവും പിഴയുമില്ല!

Synopsis

നിരുപാധികം വിട്ടയയ്ക്കൽ ‘ശിക്ഷ’ ലഭിച്ചതോടെ  ട്രംപിന് ഇനി ആശ്വാസത്തോടെ രണ്ടാം തവണയും വൈറ്റ് ഹൗസിന്‍റെ ചുമതലയേറ്റെടുക്കാം. എങ്കിലും കുറ്റക്കാരനായ ആദ്യ അമേരിക്കൻ പ്രസിഡന്‍റ് എന്ന വിശേഷണം ചരിത്രത്തിൽ ട്രംപിന് ചുമക്കേണ്ടിവരും

ന്യൂയോർക്ക്: അമേരിക്കയിൽ വലിയ വിവാദമായ ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വലിയ ആശ്വാസമായി കോടതി വിധി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ട്രംപിനെ, ശിക്ഷയിൽ നിന്നും നിരുപാധികം ഒഴിവാക്കിക്കൊണ്ടുള്ള വിധിയാണ് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചത്. അതായത് ട്രംപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞെങ്കിലും ജയിൽശിക്ഷയോ, പിഴയോ കോടതി ശിക്ഷയായി വിധിച്ചിട്ടില്ല. നിയുക്ത പ്രസിഡന്‍റ് എന്ന പരിഗണന നൽകികൊണ്ടുള്ള വിധിയാണ് ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചതെന്ന് സാരം. അതുകൊണ്ടുതന്നെ യാതൊരു ഭീഷണിയുമില്ലാതെ തന്നെ ട്രംപിന്, ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും വൈറ്റ് ഹൗസിൽ ചുമതല ഏറ്റെടുക്കാനാകും.

ചരിത്രം പിറക്കുമോ? ട്രംപിന്‍റെ സ്ഥാനാരോഹണം കളറാക്കാൻ ഷി ജിൻപിംഗ് എത്തുമോ? ക്ഷണം ഇതുവരെ ലഭിച്ചവരുടെ പട്ടിക!

അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരത്തിലേറാനിരുന്ന ഡോണൾഡ് ട്രംപിന്, ഹഷ് മണി കേസ് വലിയ വെല്ലുവിളിയായിരുന്നു. ശിക്ഷ വിധിക്കുന്നത് നീട്ടിവയ്ക്കണമെന്ന ട്രംപിന്‍റെ അഭ്യർത്ഥന തള്ളിക്കൊണ്ടാണ് ന്യൂയോർക്ക് കോടതി ജഡ്ജി, വിധി പുറപ്പെടുവിച്ചത്. മുന്‍ പ്രസിഡന്റും നിയുക്ത പ്രസിഡന്റുമായ ട്രംപിന് ജയില്‍ശിക്ഷ വിധിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് വിധിയും പുറപ്പെടുവിച്ചത്. നിയമപ്രകാരം 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഹഷ് മണി കേസിൽ ട്രംപിനെതിരെ തെളിഞ്ഞത്. എന്നാൽ നിരുപാധികം വിട്ടയയ്ക്കൽ ‘ശിക്ഷ’ ലഭിച്ചതോടെ  ട്രംപിന് ഇനി ആശ്വാസത്തോടെ രണ്ടാം തവണയും വൈറ്റ് ഹൗസിന്‍റെ ചുമതലയേറ്റെടുക്കാം. എങ്കിലും കുറ്റക്കാരനായ ആദ്യ അമേരിക്കൻ പ്രസിഡന്‍റ് എന്ന വിശേഷണം ചരിത്രത്തിൽ ട്രംപിന് ചുമക്കേണ്ടിവരും.

ഹഷ് മണി കേസ് ഇങ്ങനെ

പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്ക് പണം നൽകിയെന്നതാണ് വിവാദമായ ഹഷ് മണി കേസ്. 2006 ലാണ് ട്രംപുമായി സ്റ്റോമിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നത്. ഈ ബന്ധം മറച്ചുവയ്ക്കാനായി 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ട്രംപ്, 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടത്. 2 മാസത്തോളം വിചാരണ നടന്നു. വിചാരണക്കൊടുവിൽ ട്രംപ് കുറ്റക്കാരനാണെന്നായിരുന്നു കോടതി വിധിച്ചത്. പക്ഷേ ഇത്തവണത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ചത് ട്രംപിന് വലിയ ഗുണമായി. ഇതാണ് 4 വർഷത്തെ ജയിൽ ശിക്ഷയിൽ നിന്നും ട്രംപിനെ രക്ഷിച്ചത്. ആ നാല് വർഷം അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനം വഹിക്കാമെന്നതാണ് ട്രംപിന് കിട്ടിയ മെച്ചം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ