
വാഷിങ്ടൺ: ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ട് നിറുത്തിയെന്ന അവകാശവാദം ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ആണവ യുദ്ധമാണ് താൻ ഇടപെട്ട് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം സർക്കാരിൻ്റെ ആദ്യ വാർഷികത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇക്കാര്യം സമ്മതിച്ചതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യ അമേരിക്ക വ്യാപാര കരാറിനായുള്ള ചർച്ചകൾ വീണ്ടും തുടങ്ങിയിരിക്കെയാണ് ട്രംപ് അവകാശവാദം ആവർത്തിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തൻ്റെ ഭീഷണി കാരണമാണ് നിറുത്തിയതെന്ന് നേരത്തെയും ഡോണൾഡ് ട്രംപ് അവകാശവാദം ഉയര്‍ത്തിയിരുന്നു.
അതേസമയം, റഷ്യയുമായി വ്യാപാരം നടത്തുന്നവർക്ക് 500 ശതമാനം തീരുവ ഏർപ്പെടുത്തും എന്ന ട്രംപിൻ്റെ നിലപാട് ഇന്ത്യക്ക് ബാധകമാകില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക് വ്യക്തമാക്കി. 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തിയെന്നും ലുട്നിക്ക് അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam