Latest Videos

ഡൊണാള്‍ഡ് ട്രംപിനെ സമാധാന നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

By Web TeamFirst Published Sep 9, 2020, 5:45 PM IST
Highlights

ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും  ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.

ന്യൂയോര്‍ക്ക്: ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള  കരാറിന് മധ്യസ്ഥത വഹിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ്  ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. 

ലോകമെമ്പാടുമുള്ള  സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നതാണെന്ന് ടൈബ്രിംഗ്  ഫോക്സ് ന്യസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും  ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.

യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ അമേരിക്ക സുപ്രധാന പങ്കുവഹിച്ചു. ഇതിന് നേതൃത്വം നല്‍കിയ ട്രംപ് ആണെന്ന് നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള  നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്‍മാന്‍കൂടിയായ ടൈബ്രിംഗ് പറയുന്നു. 

click me!