
ദുബൈ: ഇറാൻ -അമേരിക്ക സംഘർഷത്തിന് താൽക്കാലിക വിരാമമെന്ന് സൂചന. കൂടുതൽ അക്രമണങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയില്ലെന്ന് റിപ്പോർട്ട്. അതേസമയം, ഹോർമുസ് വിഷയത്തിൽ ഒമാൻ - ഇറാൻ ചർച്ചകളിൽ പുരോഗതി. ഈ ആഴ്ച കരാർ ഉണ്ടായേക്കും. ആക്രമണം വ്യാപിപ്പിക്കുന്നതിൽ നിന്ന് ഇസ്രായേലിനെ അമേരിക്ക തടഞ്ഞുവെന്നും റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളി ആയിട്ടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട് കുവൈത്ത് തള്ളി. അതേസമയം, പുതിയ സംഘർഷങ്ങളിൽ അമേരിക്കയുടെ 11 പോർ വിമാനങ്ങൾ തകർത്തെന്ന് ഇറാൻ അവകാശവാദമുന്നയിച്ചു. മൊത്തം 200 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് ഐആർജിസി അവകാശവാദം. ഇനിയും പിന്തുണ തുടന്നാൽ ബ്രിട്ടനെ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഞായർ മുതൽ നാവിക ഗതാഗതം പൂർണമായി പുനരാരംഭിക്കാൻ ഖത്തർ നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam