വീണ്ടും തുറന്നടിച്ച് ട്രംപ്; 'ഇറാൻ 51 വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുന്നു, തനിക്ക് സ്വീകാര്യമായ കരാറിന് തയ്യാറല്ല'

Published : Nov 21, 2026, 07:48 AM IST
Trump Against Iran

Synopsis

ഇറാനെതിരെ വീണ്ടും തുറന്നടിച്ച് ട്രംപ്. ഇറാൻ 51 വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ ആത്മാർത്ഥമായി ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ്.

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും തുറന്നടിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വ്യാജ കരാറിൽ എത്താൻ ശ്രമം നടത്തുകയാണെന്നും ഇറാൻ 51 വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാന് കരാർ ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിലും തനിക്ക് സ്വീകാര്യമായ കരാറിന് അവർ തയ്യാറാല്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

"അവർക്ക് ഒരു കരാറുണ്ടാക്കാൻ താൽപര്യമുണ്ട്, എന്നാൽ എനിക്ക് സ്വീകാര്യമായ ഒരു കരാറുണ്ടാക്കാൻ അവർ തയ്യാറല്ല. കഴിഞ്ഞ 51 വർഷമായി അവർ നടത്തിക്കൊണ്ടിരിക്കുന്നതുപോലുള്ള ഒരു വ്യാജ കരാറല്ല, മറിച്ച് ഒരു യഥാർത്ഥ കരാറാണ് ഞങ്ങൾക്ക് ഉണ്ടാക്കേണ്ടത്. 51 വർഷമായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണ്"- ട്രംപ് പറഞ്ഞു.

അടുത്തിടെയുണ്ടായ എണ്ണവിലയിടിവിനെക്കുറിച്ച് പരാമർശിക്കവെയാണ് ട്രംപ് ഇറാൻ വിഷയത്തിലേക്ക് കടന്നത്. ഭാവിയിലെ എണ്ണവില ഇറാനുമായുള്ള ഒത്തുതീർപ്പിനെ ആശ്രയിച്ചിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ തലസ്ഥാനത്തെ ആക്രമിക്കാൻ ഇറാൻ ബോംബ് നിർമ്മിക്കാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളോടും ട്രംപ് പ്രതികരിച്ചു. അത്തരമൊരു നീക്കത്തെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടെന്നും അത് സത്യമാണെങ്കിൽ കണ്ടെത്തുമെന്നും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം ട്രംപിന് മറുപടിയുമായി ഇറാൻ രംഗത്തെത്തി. നീതിപൂർവമായ യുദ്ധ പരിഹാരം സാധ്യമാണെന്ന് ഇറാൻ പാർലമെന്ററികാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ച്ചി പ്രതികരിച്ചു. എന്നാൽ 60 ശതമാനം യുറേനിയം സ്റ്റോക്ക് ഇറാനിൽ തന്നെ നിലനിർത്തണം. ഇത് പുറത്ത് കൊണ്ടുപോകണമെന്ന അമേരിക്കയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ല. യുറേനിയം ഇറാന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. മധ്യസ്ഥരിലൂടെ അമേരിക്കയുമായി ആശയവിനിമയം തുടരുകയാണെന്നും മന്ത്രി ഇറാൻ മാധ്യമത്തോട് പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൊദൈത തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി; ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി
'ഇന്ത്യയുടെ 4 റഫാൽ വിമാനങ്ങൾ കാണാതായി', വിവാദ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി