കറുത്ത വസ്ത്രവും സ്വർണനിറമുള്ള തലമുടിയും; 'മിസ്റ്ററി വുമണി'നെ തേടി സോഷ്യൽ മീഡ‍ിയയെ ആശയക്കുഴപ്പത്തിലാക്കി ട്രംപിന്‍റെ പോസ്റ്റ്

Published : Jun 22, 2026, 02:41 PM ISTUpdated : Jun 22, 2026, 02:49 PM IST
Trump

Synopsis

ഫാദേഴ്സ് ഡേയ്ക്ക് മുന്നോടിയായി ഡൊണാൾഡ് ട്രംപ് 'മിടുക്കിയായ മകൾ' എന്ന അടിക്കുറിപ്പോടെ ഒരു അജ്ഞാത സ്ത്രീയുടെ ചിത്രം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.  

വാഷിംഗ്ടൺ: 'ഫാദേഴ്സ് ഡേ'യ്ക്ക് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ഒരു അജ്ഞാത സ്ത്രീയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘മിടുക്കിയായ മകൾ’ എന്ന് ട്രംപ് കുറിച്ചതാണ് ചർച്ചകളുടെ കാരണം.

ജൂൺ 20 ശനിയാഴ്ചയാണ് 80-കാരനായ ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ഈ ചിത്രം പങ്കുവെച്ചത്. കറുത്ത വസ്ത്രം ധരിച്ച്, ഒരു സോഫയിൽ ചാരിയിരുന്ന് ഫോണിൽ സംസാരിക്കുന്ന സ്ത്രീയുടെ ചിത്രമാണ് പോസ്റ്റിലുള്ളത്. ഇതിന് താഴെ 'ഗ്രേറ്റ് ഡോട്ടർ. മൈ ഹോണർ!! പ്രസിഡന്‍റ് ഡിജെടി' എന്നാണ് ട്രംപ് കുറിച്ചത്.

ചിത്രത്തിലുള്ളത് ട്രംപിന്റെ മക്കളായ ഇവാൻക ട്രംപോ ടിഫാനി ട്രംപോ അല്ലാത്തതിനാൽ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചോദ്യങ്ങളുമായി രംഗത്തെത്തി. എന്നാൽ, ട്രംപിന്റെ വലിയൊരു ഫണ്ട് ദാതാവും ശതകോടീശ്വരനുമായ ജോൺ കാറ്റ്‌സിമാറ്റിഡിസിന്റെ ഭാര്യ മാർഗോ കാറ്റ്‌സിമാറ്റിഡിസ് ആണ് ചിത്രത്തിലുള്ളതെന്നാണ് ചിലരുടെ കണ്ടെത്തൽ. എന്നാൽ ട്രംപ് ഉദ്ദേശിച്ച 'മിടുക്കിയായ മകൾ' എന്നത് ജോൺ കാറ്റ്‌സിമാറ്റിഡിസിന്റെ മകളും 2017 മുതൽ മാൻഹട്ടൻ റിപ്പബ്ലിക്കൻ പാർട്ടി അധ്യക്ഷയുമായ ആൻഡ്രിയ കാറ്റ്‌സിമാറ്റിഡിസ് ആയിരിക്കാമെന്നും ചിലർ അനുമാനിക്കുന്നു. എന്നാൽ ഈ പോസ്റ്റിനെക്കുറിച്ച് ട്രംപ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ബിൽ ക്ലിന്റണിന്‍റെ ഭരണകാലത്ത് ക്യാമ്പ് ഡേവിഡിൽ വെച്ച് എടുത്ത ചിത്രമാണിതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ഞായറാഴ്ച ട്രംപ് പിതൃദിനാശംസകൾ നേർന്ന് മറ്റൊരു പോസ്റ്റും പങ്കുവെച്ചിരുന്നു. ‘ഹാപ്പി ഫാദേഴ്‌സ് ഡേ! നമ്മുടെ രാജ്യം മികച്ച നിലയിലാണ്,’ എന്ന് കുറിച്ച അദ്ദേഹം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ വിപണിയെയും യുഎസ് സൈന്യത്തെയും പ്രശംസിക്കുകയും ചെയ്തു. പിതൃദിന വാരാന്ത്യത്തിനിടയിലും വാഷിംഗ്ടൺ ഡിസിയിലെ പ്രശസ്തമായ ലിങ്കൺ മെമ്മോറിയൽ റിഫ്‌ളക്റ്റിംഗ് പൂളിന്റെ നവീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ട്രംപ് പ്രതികരിച്ചു. ഏതായാലും ട്രംപിന്‍റെ 'ഗ്രേറ്റ് ഡോട്ടർ' പോസ്റ്റിലെ സ്ത്രീയെ തിരയുകയാണ് സോഷ്യൽ മീഡിയയും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതകവും ലൈംഗികാതിക്രമവും ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ അഞ്ച് കുറ്റവാളികളെ കുവൈത്തിൽ തൂക്കിലേറ്റി
കണ്ടെയ്നറുകൾക്ക് അടിയിൽ ഭൂഗർഭ അറ, സൂക്ഷിച്ചത് 7500 കോടിയുടെ മയക്കുമരുന്ന്, ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി ഓസ്ട്രേലിയ