'ബുധനാഴ്ച വരെ കാക്കും, കരാറായില്ലെങ്കിൽ ബോംബിടും'; ഇറാന് ട്രംപിന്‍റെ ഭീഷണി, ഹോർമുസ് വീണ്ടും അടക്കുമെന്ന് തിരിച്ചടിച്ച് ഇറാനും

Published : Apr 18, 2026, 02:21 PM IST
trump iran war update donald trump middle east tensions hormuz strait oil crisis military action

Synopsis

ഇറാന്റെ സമുദ്ര അതിർത്തികളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പൽ ഗതാഗതവും തടയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

വാഷിങ്ടൺ: : സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്നതിന് സംബന്ധിച്ച് ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് ഇറാന് ട്രംപിന്റെ ഭീഷണി. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്നും ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്നുമാണ് അമേരിക്കൻ പ്രസി‍ന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അതേസമയം തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധം അമേരിക്ക തുടരുകയാണെങ്കിൽ അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു.

ചർച്ചകളിൽ പുരോഗതിയില്ലാത്ത പക്ഷം ഇറാനിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇറാനും നിലപാട് കടുപ്പിച്ചത്. വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണിയും ഇറാന്‍റെ നിലപാടും ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. 'വെടിനിർത്തൽ ഒരുപക്ഷേ ഞാൻ നീട്ടില്ല, പക്ഷേ ഉപരോധം നിലനിൽക്കും. അതിനാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും'- മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

എന്നാൽ ഇറാന്റെ സമുദ്ര അതിർത്തികളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പൽ ഗതാഗതവും തടയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ എണ്ണ കയറ്റുമതിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന പാത വീണ്ടും അടച്ചാൽ കടുത്ത പ്രതിസന്ധിയിലേക്ക് പോകും. തങ്ങളുടെ എണ്ണ കയറ്റുമതി തടയാനാണ് നീക്കമെങ്കിൽ മറ്റ് രാജ്യങ്ങളെയും ഈ പാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്ലാമാബാദിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും, ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെടിനിർത്തൽ ലംഘനമുണ്ടായാൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന ആശങ്കയിലാണ് ഗൾഫ് മേഖല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപ് ഒരുമണിക്കൂറിൽ പറഞ്ഞത് ഏഴ് നുണ'; അമേരിക്ക ഉപരോധം തുടർന്നാൽ ഹോർമുസ് തുറക്കില്ല, വീണ്ടും ആശങ്കയിലാക്കി ഇറാന്റെ പ്രതികരണം
എയർ ഇന്ത്യ പൈലറ്റ് യുഎസിൽ വിമാനമിറങ്ങിയത് കഞ്ചാവുമായി, തിരികെ നാടുകടത്തി അധികൃതർ