വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നതിന് പിന്നാലെ ട്രംപ് ചൈനയിലേക്ക്? 100 ദിനങ്ങൾക്കുള്ളിൽ സന്ദർശനമെന്ന് റിപ്പോർട്ട്

Published : Jan 19, 2025, 09:40 PM IST
വൈറ്റ്  ഹൗസിൽ തിരിച്ചെത്തുന്നതിന് പിന്നാലെ ട്രംപ് ചൈനയിലേക്ക്? 100 ദിനങ്ങൾക്കുള്ളിൽ സന്ദർശനമെന്ന് റിപ്പോർട്ട്

Synopsis

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ട്രംപും ഷി ജിൻപിങ്ങും വിവിധ വിഷയങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തിരുന്നു.  

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ആധികാരമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ചൈന സന്ദർശിക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായാണ് റിപ്പോർട്ട്. 

ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. വ്യാപാരം, ഫെൻ്റനൈൽ, ടിക് ടോക്ക് എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. തിങ്കളാഴ്ച്ച നടക്കുന്ന ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡൻ്റിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന് പകരം ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനാണ് അമേരിക്കയിലെത്തുന്നത്. 

ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാന്‍ തീരുമാനിച്ചത്. നാളെയാണ് (തിങ്കളാഴ്ച) ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ.

READ MORE: ഉമ്മയെ കൊല്ലുമെന്ന് മകൻ പലരോടും പറഞ്ഞു; പുതുപ്പാടിയിൽ നടന്നത് അരുംകൊല, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം