അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ അഭിമാനം, അതിന്റെ അവകാശം എനിക്ക് മാത്രമെന്ന് ട്രംപ്

Published : Feb 10, 2026, 02:46 AM IST
trump

Synopsis

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംമ്പ് അവകാശപ്പെട്ടു. അഭിപ്രായ സർവേകളിൽ ഭൂരിഭാഗം പേരും എതിർപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.  

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ താന്‍ അഭിമാനം കൊള്ളുന്നതായും ആ സമ്പത് വ്യവസ്ഥയുടെ ഉടമസ്ഥാവകാശം തനിക്കുള്ളതാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.അമേരിക്കന്‍ സമ്പദ് വ്യവസ്ഥില്‍ തൃപ്തരല്ലെന്നു അഭിപ്രായ സര്‍വേയില്‍ പലരും അഭിപ്രായം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാ്ണ് ട്രംപ് സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.എന്‍ബിസി നൈറ്റ്ലി ന്യൂസ് അവതാരകനായ ടോം ലാമാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എന്‍പിആര്‍, മാരിസ്റ്റ്പി,ബിഎസ് ന്യൂസ് സര്‍വേയില്‍, മുതിര്‍ന്നവരില്‍ 36 ശതമാനം പേര്‍ ട്രംപ് സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കുന്നതായി പറഞ്ഞപ്പോള്‍ 59 ശതമാനം പേര്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്.

അഭിമുഖത്തില്‍ സമ്പദ് വ്യവസ്ഥ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില പ്രധാന വസ്തുക്കളുടെ വില ഉയര്‍ന്നതിന് കാരണം തന്റെ മുന്‍ഗാമിയായ പ്രസിഡന്റ് ജോ ബൈഡന്റെ തെറ്റായ നടപടികളാണെന്നും ട്രംപ് വിമര്‍ശിച്ചു.

മൊത്ത ആഭ്യന്തര ഉല്‍പാദനം 5.6 ശതമാനം വളര്‍ന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച്, 2025 ലെ മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥ 4.4 ശതമാനമാണ് വളര്‍ന്നത്. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തിലെ വിവരങ്ങൾ തൊഴില്‍ വകുപ്പ് പുറത്തുവിട്ടിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
'മാതളനാരങ്ങയ്ക്കും തണ്ണിമത്തനും പ്രവേശനമില്ല, പക്ഷേ ഭീകരർ കണ്ടമാനം വരുന്നു, ചൈനയ്ക്കും നമ്മളെ വിശ്വാസമില്ല': വിദേശ നയം പാളിയെന്ന് പാക് നേതാവ്