'മോദി ഉറങ്ങാറില്ല'; 'സമയം രാവിലെ 6 മണി, മോദിയെ വിളിക്കാൻ പറഞ്ഞ് ട്രംപ്'; ആ സംഭവം വെളിപ്പെടുത്തി യുഎസ് അംബാസഡ‍‍ർ

Published : Jun 30, 2026, 02:13 PM IST
modi does not sleep donald trump

Synopsis

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിരാവിലെ പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു അദ്ദേഹം ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒൻപതാമത് 'യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം(യുഎസ്ഐഎസ്പിഎഫ്) ലീഡർഷിപ്പ് സമ്മിറ്റി'ലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിബന്ധം വെളിപ്പെടുത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ​ഗോർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിരാവിലെ പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു അദ്ദേഹം ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒൻപതാമത് 'യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം(യുഎസ്ഐഎസ്പിഎഫ്) ലീഡർഷിപ്പ് സമ്മിറ്റി'ലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

''മാസങ്ങൾക്ക് മുൻപ് ഞാൻ പ്രസിഡന്റിനൊപ്പം മിയാമിയിലെ യുഎഫ്സി വേദിയിലായിരുന്നു. ആ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിക്കാൻ പ്രസിഡന്റ് എന്നോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ സമയം രാവിലെ ആറുമണിയാണെന്ന് ഞാൻ പ്രസിഡന്റിനോട് പറഞ്ഞു. പക്ഷേ, പ്രധാനമന്ത്രി മോദി എഴുന്നേറ്റിരിക്കുമെന്നും അദ്ദേഹം തന്നെപ്പോലെയാണെന്നും അദ്ദേഹം ഉറങ്ങാറില്ലെന്നുമായിരുന്നു ട്രംപിന്റെ മറുപടി'', സെർജിയോ ​ഗോർ പറഞ്ഞു.

നിങ്ങൾ ഒരാളുമായി സൗഹൃദത്തിലാണെങ്കിൽ എല്ലാകാര്യങ്ങളും നേരത്തേ ഷെഡ്യൂൾ ചെയ്യേണ്ടതില്ലെന്ന സന്ദേശമാണ് ഈ സംഭവം വ്യക്തമാക്കുന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു സുഹൃത്തായാണ് പ്രസിഡന്റ് ട്രംപ് പരി​ഗണിക്കുന്നത്. നിങ്ങൾ ആരെങ്കിലുമായി സൗഹൃദത്തിലാണെങ്കിൽ നിങ്ങൾ അവരുടെ ഫോണെടുക്കും. അവരുടെ ക്ഷേമം അന്വേഷിക്കുമെന്നും സെർജിയോ ​ഗോർ പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അതിന്റെ അന്തിമഘട്ടത്തിലാണെന്നും ഇനി ഒന്നോ രണ്ടോ ശതമാനം മാത്രമാണ് ഇതിൽ പൂർത്തിയാക്കാനുള്ളതെന്നും സെർജിയോ ​ഗോർ വാഷിങ്ടൺ ഡിസിയിൽ നടന്ന ഉച്ചകോടിയിൽ വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയുടെ നിർണായക നീക്കം; ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈൻ സർവീസ് പുനരാരംഭിച്ചു, എണ്ണ കയറ്റുമതി സജീവമാക്കി രാജ്യം
അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യയിലെ എസ്സാർ ​ഗ്രൂപ്പ്; 15 ബില്യൺ ഡോളറിന്റെ പദ്ധതി; പ്രഖ്യാപനം നടത്തി ട്രംപ്